Troll Today News

മോദിയുടെ ഹഗ്‌പ്ലോമസിയെ പരിഹസിച്ച് കോണ്‍ഗ്രസ്

Mon, Jan 15, 2018

Arabianewspaper 1762
മോദിയുടെ ഹഗ്‌പ്ലോമസിയെ പരിഹസിച്ച് കോണ്‍ഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്ര നേതാക്കളേയും മറ്റും കാണുമ്പോള്‍ ആശ്ലേഷിക്കുന്നതിനെ പരിഹസിച്ച് കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ വീഡിയോ പോസ്റ്റ് ചെയ്തു.


ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയില്‍ എത്തുന്നതുമായി ബന്ധപ്പെട്ടാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. കരടി ആലിംഗനം എന്ന പേരിലുള്ള പ്രത്യേക ആശ്ലേഷണം മോഡിയുടെ ട്രേഡ് മാര്‍ക്കാണ്. എല്ലാ ലോക നേതാക്കളോടും സമാനമായ രീതിയിലാണ് മോഡി പെരുമാറുന്നത്.


ഇതിനെ ഹഗ്ഡിപ്ലോമസി എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിലെ നേതാക്കളെ മോഡി ആശ്ലേഷിക്കുന്ന രംഗങ്ങള്‍ കോര്‍ത്തിണക്കി പരിഹാസ രൂപേണയാണ് ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.


കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ ഏറ്റവും തരം താഴ്ന്ന നിലയിലാണെന്നും പാര്‍ട്ടി അനുഭാവികളുടെ ട്രോളുകളേക്കാള്‍ മോശമായ രീതിയിലാണ് ഈ വീഡിയോ എന്നും ബിജെപി ആരോപിക്കുന്നു. വിവേചന ബുദ്ധി അവശേഷിക്കുന്നുവെങ്കില്‍ കോണ്‍ഗ്രസ് മാപ്പു പറയുകയാണ് വേണ്ടതെന്നും ബിജെപി പറഞ്ഞു.


ചായ വിറ്റതിന്റെ പേരില്‍ പ്രധാനമന്ത്രിയെ പരിഹസിക്കുന്ന കോണ്‍ഗ്‌സ് പാഠങ്ങള്‍ പഠിക്കുന്നില്ലെന്നും ബിജെപി പറഞ്ഞു, ഇതിനു പിന്നാലെ മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഇന്ദിരാഗാന്ധി ഫിഡല്‍ കാസ്‌ട്രോയുമായി ആലിംഗനം ചെയ്തു നില്‍ക്കുന്ന ചിത്രവും പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു നീന്തല്‍കുളത്തില്‍ സ്ത്രീകളുമായി ഇരിക്കുന്ന ചിത്രവും മറ്റും ഉപയോഗിച്ച് ബിജെപി മറുപടി നല്‍കുന്നത്.






Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ