Local News

അന്നദാനത്തിനിടെ ആക്രമണം, പോരുവഴിയില്‍ ഹര്‍ത്താല്‍

Mon, Jan 15, 2018

Arabianewspaper 1278
അന്നദാനത്തിനിടെ ആക്രമണം, പോരുവഴിയില്‍ ഹര്‍ത്താല്‍

ക്ഷേത്രോത്സവത്തിനിടെ നടന്ന അന്നാദന ചടങ്ങിനിടെ മാരാകായുധങ്ങളുമായെത്തി ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച കൊല്ലം പോരുവഴിയില്‍ ഹര്‍ത്താല്‍. പോരുവഴി ധര്‍മ ശാസ്താ ക്ഷേത്രത്തിലെ മകര വിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന അന്നദാനത്തിനിടെയാണ്  ആക്രമണം നടത്തിയത്. നിരവധി പേര്‍ക്ക് വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തതായി പോലീസ് പറയുന്നു. മതകലഹം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടു നടത്തിയ അക്രമമാണിതെന്ന് ഹിന്ദു ഐക്യ വേദി ആരോപിച്ചു, പോരുവഴി സ്വദേശികളായ ഹന്‍സിം, ആഷിം എന്നിവരെ അറസ്റ്റുചെയ്തു. പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റിന്റെ വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിശ്വാസികള്‍ പറയുന്നത്. പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

Tags : PFI 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ