General News

ആലുവയില്‍ വന്‍ മോഷണം, നൂറു പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു

Mon, Jan 15, 2018

Arabianewspaper 408
ആലുവയില്‍ വന്‍ മോഷണം, നൂറു പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു

ആലുവയില്‍ വന്‍ കവര്ച്ച . വീടു കുത്തിത്തുറന്ന് ലോക്കറില്‍ സൂക്ഷിച്ച 100 പവന്‍ സ്വര്‍ണവും ഒരു ലക്ഷവും മോഷ്ടാക്കള്‍ കടത്തി. വീട്ടുകാര്‍ തീര്‍ത്ഥാടനത്തിന് പോയ തക്കത്തിനാണ് മോഷ്ടാക്കള്‍ വീടു കുത്തിത്തുറന്ന് മോഷണം നടത്തിയത്.


വിവാഹാവശ്യത്തിന് വാങ്ങി സൂക്ഷിച്ച സ്വര്‍ണാഭരണമാണ് കവര്‍ന്നത്. ആലുവ സ്വദേശി അബ്ദുള്ളയും കുടുംബവും ഞായറാഴ്ച മമ്പുറത്തെ പള്ളിയില്‍ നേര്‍ച്ചയ്ക്ക് പോയി തിരികെ വന്നപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്.


വീട് കുത്തിത്തുറക്കാന്‍ ഉപയോഗിച്ച കമ്പിപ്പാരയും മറ്റും വീട്ടു പരിസരത്ത് നിന്ന് കണ്ടെത്തി. ആലുവ പോലീസ് അന്വേഷണം ആരംഭിച്ചു.


ബംഗ്ലാദേശ് സ്വദേശികള്‍ കേരളത്തില്‍ വന്ന് മോഷണം നടത്തിയ കേസിലെ പ്രതികളെ പിടിച്ചതിന് പിന്നാലെയാണ് ഈ സംഭവം. അടുത്തിടെ എറണാകുളം ജില്ലയില്‍ വന്‍ മോഷണങ്ങള്‍ നടന്നതിന്റെ പശ്ചാത്തലത്തില്‍ ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരം പട്രോളിംഗും മറ്റും ശക്തമാക്കിയിരുന്നു. ഇതിനിടെ വീണ്ടും സമാനമായ രീതിയില്‍ വന്‍ മോഷണം നടന്നത് പോലീസിനെ കുഴക്കിയിരിക്കുകയാണ്.

Tags : Robbery 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ