General News

ഫെബ്രുവരി പത്തിന് മോഡി യുഎഇയില്‍

Mon, Jan 15, 2018

Arabianewspaper 448
ഫെബ്രുവരി പത്തിന് മോഡി യുഎഇയില്‍

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടും യുഇയിലേക്ക്. ഇക്കുറി ഗള്‍ഫ് പര്യടനത്തില്‍ ഒമാനു ഉണ്ട്. ഫെബ്രുവരി പത്തിന് അബുദാബിയില്‍ എത്തുന്ന പ്രധാനമന്ത്രി സര്‍ക്കാര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.


പത്തിന് ഗവര്‍ണറന്‍സ് സമ്മേളനത്തില്‍ പങ്കെടുക്കുന്ന മോഡി വിവിധ രാഷ്ട്ര നേതാക്കളുമായി ഉഭയ കക്ഷി ചര്‍ച്ചകള്‍ നടത്തും.


പതിനൊന്നിന് യുഎഇ സര്‍ക്കാര്‍ അനുവദി്ച്ച സ്ഥലത്ത് ഉയരുന്ന ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തും, തുടര്‍ന്ന് ദുബായിലെത്തുന്ന പ്രധാനമന്ത്രി ഓപറെ ഹൗസിലെ ടാണ്‍ ഹാള്‍ മീറ്റിംഗി്ല്‍ പങ്കെടുക്കും. വൈകീട്ട് ഒമാനിലേക്ക് പോകും. അന്ന് രാത്രി അവിടെ തങ്ങുന്ന പ്രധാനമന്ത്രി 12 ന് ഒമാന്‍ ഭരണാധികാരിയുമായി ചര്‍ച്ചകള്‍ നടത്തും.


കാല്‍ ലക്ഷം പേര്‍ പങ്കെടുക്കുന്ന പൊതുപരിപാടിയും ഒമാനില്‍ സംഘടിപ്പിക്കുന്നുണ്ട് .


2015 ഓഗസ്ത് 16 ന് യുഎഇ സന്ദര്‍ശിച്ച മോഡി മുപ്പതു വര്‍ഷത്തിനിടെ ഈ രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന ബഹുമതി നേടിയിരുന്നു. 17 ന് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 75,000 പേര്‍ പങ്കെടുത്ത യോഗത്തിലും പങ്കെടുത്തു.


കഴിഞ്ഞ റിപ്പബ്ലിക് ദിനാഘോഷ വേളയില്‍ യുഎഇ കീരീടാവകാശിയെ പ്രത്യേത അതിഥിയായി ഇന്ത്യ ക്ഷണിച്ചിരുന്നു. ഇന്ത്യ-യുഎഇ ബന്ധത്തിന് പുതിയ കരുത്തേകാന്‍ ഈ സന്ദര്‍ശനങ്ങള്‍ സഹായിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ആറു ദിന ഇന്ത്യാ സന്ദര്‍ശനത്തിനു ശേഷമാണ് സന്തുലിത നടപടി പോലെ മോഡിയുടെ ഗള്‍ഫ് പര്യടനം.ങ

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ