General News

പ്രോട്ടോക്കോള്‍ ലംഘിച്ച് മോഡി , നെതാന്യുഹുവിന്റെ ആറു ദിന സന്ദര്‍ശനം തുടങ്ങി

Sun, Jan 14, 2018

Arabianewspaper 391
നെതാന്യുഹുവിന്റെ ആറു ദിന സന്ദര്‍ശനം തുടങ്ങി

ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ഉഭയ കക്ഷി ബന്ധത്തിന്റെ 25 ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ആറു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എത്തി. 


പാലം വിമാനത്താവളത്തില്‍ വന്നിറങ്ങിയ നെതന്യാഹുവിനെ പ്രോട്ടോക്കാള്‍ ലംഘിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ടെത്തി സ്വീകരിച്ചു. ല്രോകത്തിലെ പ്രധാന നേതാക്കള്‍ എത്തുമ്പോള്‍ മാത്രമാണ് പ്രധാനമന്ത്രി ഇത്തരത്തില്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിക്കുന്നത്.


ഇന്ത്യയിലേക്ക് സ്വാഗതം , മൈ ഫ്രണ്ട് എന്നു പറഞ്ഞാണ് മോഡി നെതന്യൂഹുവിനെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ആലിംഗനം ചെയ്ത് സ്വീകരിച്ചത്. എത്ര വിസ്മയകരമായ ദിനം എന്ന് ആവര്‍ത്തിച്ചു പറഞ്ഞാണ് നെതന്യാഹു മോഡിയുടെ സ്വീകരണം ഏറ്റവാങ്ങിയത്. 


ആറു ദിവസത്തെ സന്ദര്‍ശനത്തിനിടെ ഇന്ത്യയും ഇസ്രയേലും തമ്മില്‍ ഒമ്പത് വാണിജ്യ കരാറുകള്‍ ഒപ്പു വെയ്ക്കും. നൂറോളം കമ്പനികള്‍ നിന്നുള്ള 130 വ്യവസായ-വാണിജ്യ പ്രമുഖരും നെതന്യാഹുവിന്റെ പ്രതിനിധി സംഘത്തിലുണ്ട്.


യുപിയിലെ ആഗ്രയിലെ താജ്മഹലും ഗുജറാത്തിലെ സബര്‍മതി ആശ്രമവും മുംബൈയും സന്ദര്‍ശന പരിപാടിയിലുണ്ട്.


നേരത്തെ, ഡെല്‍ഹിയിലെ തീന്‍മൂര്‍ത്തി ഭവന്‍ റോഡിന് ഇസ്രയേല്‍ നഗരമായ ഹെയ്ഫയുടെ പേരു കൂടി ചേര്‍ത്ത് നാമകരണം ചെ.യ്തു.



Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ