Troll Today News
സമരപ്പന്തലില്‍ ചെന്നിത്തല നാണം കെട്ടു
Sun, Jan 14, 2018


സോഷ്യല്‍ മീഡിയ ഏറ്റെടുത്ത പ്രതിഷേധ സമരത്തിനിടെ രംഗത്ത് എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സമരം ചെയ്യുന്ന ശ്രീജിത്തിന്റെ സുഹൃത്ത് പൊളിച്ചടുക്കി.
പതിനായിരങ്ങള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ തമ്പടിക്കുകയും ടെലിവിഷന്‍ ചാനലുകള്‍ തത്സമയ സംപ്രേഷണം ചെയ്യുകയും ഒക്കെ ആയതോടെ, പ്രതിപക്ഷ നേതാവ് ചെന്നിത്തല സമരം ചെയ്യുന്ന ശ്രീജിത്തിനെ കാണാന്‍ സമരപന്തലില്‍ എത്തുകയായിരുന്നു.
കഴിഞ്ഞ 765 ദിവസമായി ആരും ശ്രദ്ധിക്കപ്പെടാതെ ഒറ്റയാന് സമരം ചെയ്തു പോന്ന ശ്രീജിത്തിനു ചുറ്റും ആയിരങ്ങള്‍ കൂടിയതോടെയാണ് രാഷ്ട്രീയ നേതൃത്വം മുതലെടുപ്പു പദ്ധതിയുമായി ഇറങ്ങി വന്നത്.
ശ്രീജിത്തിനോട് സഹോദരന്റെ പോലീസ് കസ്റ്റഡി മരണത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ നിയമ സഹായ വാഗ്ദാനമാണ് ചെന്നിത്തല നല്‍കിയത്. രാഷ്ട്രീയക്കാരന്റെ പതിവു പരിപാടികളൊന്നും പഴയ പോലെ നടക്കില്ലെന്ന് മനസിലാക്കാന്‍ ചെന്നിത്തലയ്ക്ക് അധിക സംമയം വേണ്ടിവന്നില്ല,
ഇതിനെല്ലാം സാക്ഷിയായി പിന്നില്‍ നിന്ന ആന്ഡേഴ്സണ് എന്ന ചെറുപ്പക്കാരന് സാര്‍ ഞാന്‍ ഒരു സംശയം ചോദിച്ചോട്ടെ എന്ന മുഖവുരയുമായി ലൈവ് ക്യാമറയ്ക്കു മുന്നിലായിരുന്നു ചോദ്യം. ചൂടാവാതെ എന്ന് ചെന്നിത്തല മറുപടി പറഞ്ഞു. ചിരിച്ചു കൊണ്ട് ചൂടാവുന്നില്ലെന്നും സാര്‍ അഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ശ്രീജിത് അങ്ങളെയ വന്ന് കണ്ടില്ലേ എന്നും അന്ന് സെക്രട്ടറിയേറ്റിനു മുന്നില്‍ സത്യഗ്രഹം കിടക്കും എന്ന് പറഞ്ഞപ്പോള്‍ സത്യഗ്രഹം കിടന്നോ പക്ഷേ, കൊതുകു കടി കൊള്ളാതേയും തെരുവു നായ്ക്കളുടെ കടികൊള്ളാതെ നോക്കണമെന്നും പരിഹസിച്ചു പറഞ്ഞതാണ് ആന്ഡേഴ്സണ് ഓര്‍മിച്ചത്.
ഇയാള്‍ സംസാരിക്കണ്ടെന്നായി ചെന്നിത്തല,. സാധാരണ രാഷ്ട്രീയക്കാരന്റെ നിറം പുറത്തുവന്നപ്പോള്‍ തനിക്ക് ഉത്തരവാദിത്തമുണ്ടെന്നും താന്‍ പൊതുജനമാണെന്നും ശ്രീജിത്തിന്റെ സുഹുത്താണെന്നും ആന്ഡേഴ്സണ് മറുപടി പറഞ്ഞു,. എന്ത് അധികാരം, എന്ത് പൊതുജനം എന്ന മറുചോദ്യമാണ് ചെന്നിത്തല ആന്‍ഡേഴ്സണോട് ചോദിച്ചത്.
ശ്രീജിത്ത് ആഭ്യന്തര മന്ത്രിയായ താങ്കളെ കാണാന്‍ വന്നപ്പോള്‍ താനും ഉണ്ടായിരുന്നുവെന്ന് ആന്ഡേഴ്സണ് പറഞ്ഞു,
ഇതോടെ ചെന്നിത്തലയുടെ നാവടങ്ങുകയായിരുന്നു. തനിക്ക് ശ്രീജിത്തിനെ അറിയാമെന്നും ശ്രീജിത്ത് തന്നെ കാണാന്‍ വന്നിരുന്നതായും ചെന്നിത്തലയ്ക്ക് സമ്മതിക്കേണ്ടി വന്നു.
ആഭ്യന്തര വകുപ്പ് കയ്യാളുമ്പോള്‍ സ്വന്തം വകുപ്പിന്റെ കീഴിലുണ്ടായിരുന്ന പോലീസു കാര്‍ക്കെതിരെ നടപടി എടുക്കാതിരുന്ന അധികാരം കയ്യാളിയിരുന്ന ചെന്നിത്തല ഇപ്പോള്‍ പ്രതിപക്ഷത്തായപ്പോള്‍ സഹായിക്കാമെന്ന് പറഞ്ഞതാണ് ആന്‍ഡേഴ്സണെ ചൊടിപ്പിച്ചത്.
താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും ആന്ഡേഴ്സണ് വ്യക്തമാക്കി,.അതേസമയം, ഇയാള്‍ കൈരളി ടിവിയില്‍ പ്രവര്ത്തിക്കുന്നയാളണെന്നും ആരോപണം ഉണ്ട്.
— Adharsh (@Adharsh86708578) January 14, 2018
Visited Sreejith expressing my solidarity to his demand of a CBI inquiry.
#JusticeForSreejith pic.twitter.com/5mPnbDxZpi
— Ramesh Chennithala (@chennithala) January 13, 2018
സമരമിരുന്നു കൊതുകടി കൊള്ളണ്ടേന്ന് പറഞ്ഞ രമേശ് ചെന്നിത്തല നാടകം കളിക്കാൻ വന്നപ്പോൾ ശ്രീജിത്തിന്റെ സുഹൃത്ത് കൊടുത്ത പണി... #Sreejith https://t.co/0W4a18kiGX pic.twitter.com/F1GSyWllDO
— Prashanth Randadath (@randadath) January 13, 2018
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- സിദ്ദുവിനെതിരെ ആദായനികുതി വകുപ്പിന്റെ നടപടി
- അന്ന ഹസാരെ ഉപവാസം അവസാനിപ്പിച്ചു
- യോഗി പേരുമാറ്റി -അംബേദ്കറുടെ പേരിനെ ചൊല്ലി തര്‍ക്കം
- രോഗിയോട് അറ്റന്‍ഡറുടെ ക്രൂരത
- സംശയം വേണ്ട : സ്വഭാവ സര്‍ട്ടിഫിക്കേറ്റ് യുഎഇയില്‍ നിര്‍ബന്ധം
- കേംബിഡ്ജ് അനലിറ്റികയുടെ ഓഫീസില്‍ കോണ്‍ഗ്രസിന്റെ പോസ്റ്റര്‍
- എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും വില്ക്കാന് വിജ്ഞാപനമായി
- ജാതിയും മതവും രേഖപ്പെടുത്താതെ ഒന്നേ കാല് ലക്ഷം കുട്ടികള്‍
- ഷമി ഭാര്യയെ കാണാന്‍ കൂട്ടാക്കിയില്ല, മകളെ കണ്ടു
- സുപ്പര്‍ ഫാസ്റ്റിലും, എക്സ്പ്രസിലും ഇരുന്നു മാത്രം യാത്രമതി- ഹൈക്കോടതി

Latest News Tags
Advertisment