General News

ആണവ .യുദ്ധത്തിന് തയ്യാറെന്ന് പാക് വിദേശ കാര്യ മന്ത്രി

Sun, Jan 14, 2018

Arabianewspaper 541
ആണവ .യുദ്ധത്തിന് തയ്യാറെന്ന് പാക് വിദേശ കാര്യ മന്ത്രി

ഇന്ത്യക്കെതിരെ ആണവ യുദ്ധത്തിന് തയ്യാറാണെന്ന് പാക് വിദേശ കാര്യ മന്ത്രി ക്വജ മുഹമദ് ആസിഫ്. ഇന്ത്യന്‍ കരസേന മേധാവി ആര്‍മി ഡേ ആഘോഷ പരിപാടിയില്‍ പങ്കെടുക്കവെ പാക്കിസ്ഥാന്റെ ആണവ യുദ്ധ ശേഷി ഒരു യുദ്ധം വന്നാല്‍ പൊളിയുമെന്ന് പറഞ്ഞിരുന്നു.


അവര്‍ ആണവ ശക്തിയാണെന്ന് കരുതി അതിര്‍ത്തി കടന്ന് തിരിച്ചടിക്കുന്നതില്‍ ഇന്ത്യക്ക് മടിയൊന്നുമില്ല. സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചാല്‍ ഇന്ത്യന്‍ സേന എല്ലായ്‌പ്പോഴും ഇതിന് സുസജ്ജമാണ്.


എന്നാല്‍, യഥാര്‍ത്ഥ യുദ്ധം വരുമ്പോള്‍ അറിയാം പാക്കിസ്ഥാന്റെ ആണവ ശക്തിയുടെ പൊള്ളത്തരമെന്നും കരസേന മേധാവി ബിപിന്‍ റാവത് പറഞ്ഞിരുന്നു.


ഇതിനു മറുപടിയായാണ് വിദേശ കാര്യ മന്ത്രി ആണവ യുദ്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെങ്കില്‍ പാക്കിസ്ഥാന്‍ ഇതിന് തയ്യാറാണെന്ന് ക്വാജ ട്വിറ്ററില്‍ കുറിക്കുകയായിരുന്നു.


ഇന്ത്യയുടെ കരസേന മേധാവി അദ്ദേഹത്തിന്റ പദവിക്ക് നിരക്കാത്ത പ്രസ്താവനയാണ് നടത്തിയതെന്നും ഇന്ത്യ ആണവ യുദ്ധമാണ് ആഗ്രഹിക്കുന്നതെങ്കില്‍ പാക്കിസ്ഥാന്‍ ഇതിന് ഒരുക്കമാണെന്നും ഇതോടെ ഇന്ത്യയുടെ സംശയങ്ങള്‍ തീരുമെന്നും പാക് വിദേശ കാര്യ മന്ത്രി പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ