General News

അണ്ടര്‍ 19 ലോകകപ്പ് ; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

Sun, Jan 14, 2018

Arabianewspaper 339
അണ്ടര്‍ 19 ലോകകപ്പ് ; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ഓസ്‌ട്രേലിയയ്ക്ക് നല്‍കിയത് 328 റണ്‍സിന്റെ വിജയലക്ഷ്യം. അമ്പതോവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 327 റണ്‍സ് നേടി.


ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നായകന്‍ പൃഥ്വി ഷായും മന്‍ജോത് കല്‍റയും ചേര്‍ന്ന് 190 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.


100 പന്തില്‍ 94 റണ്‍സാണ് പൃഥ്വി ഷാ അടിച്ചെടുത്തത്. 99 പന്തില്‍ 86 റണ്‍സെടുത്ത് മന്‌ജോതും മികവു കാട്ടി.


ഓസ്‌ട്രേലിയക്ക് വേണ്ടി എഡ്വേഴ്‌സണ്‍ നാലു വിക്കറ്റ് വീഴ്ത്തി. ബംഗ്ലാദേശിനെ പത്തു വിക്കറ്റിന് പരാജയപ്പെടുത്തിയതിന്റെ കരുത്തുമായാണ് ഇന്ത്യ വെല്ലിംഗ്ടണില്‍ ഓസ്‌ട്രേലിയയെ നേരിടാന്‍ ഇറങ്ങിയത്.

Tags : U 19 WC 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ