General News

സോഷ്യല്‍ മീഡിയയുടെ ശക്തിയില്‍ ശ്രീജിവിന് നീതി തേടി മില്യണ്‍ മാസ്‌ക് മാര്‍ച്ച്

Sun, Jan 14, 2018

Arabianewspaper 387
ശ്രീജിവിന് നീതി തേടി  മില്യണ്‍ മാസ്‌ക് മാര്‍ച്ച്

പോലീസ് കസ്റ്റഡിയില്‍ മരിച്ച തിരുവനന്തപുരം സ്വദേശി ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കുക എന്നാവശ്യവുമായി സമരം നടത്തുന്ന സഹോദരന് പിന്തുണയുമായാണ് സോഷ്യല്‍ മീഡിയ രംഗത്ത് വന്നത്.


സോഷ്യല്‍ മീഡിയ ക്യാംപെയിന്‍ വഴി മില്യണ്‍ മാസ്‌ക് പേരില്‍ മാര്‍ച്ച് നടത്തിയാണ് പ്രതിഷേധസമരം.


സഹോദരന്‍ ശ്രീജിത്തിന്റെ 765 ദിനങ്ങള്‍ കടന്ന ഒറ്റയാന്‍ സമരം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകായയിരുന്നു,.മില്യണ്‍ മാസ്‌ക് എന്ന രാഷ്ട്രീയത്തിന് അതീതമായ സമരം കേരള ചരിത്രത്തില്‍ തന്നെ ആദ്യമാണ്.

നേരത്തെ, ചുംബന സമരം പോലുള്ള ചില പ്രതിഷേധങ്ങള്‍ ഉണ്ടായെങ്കിലും ഇതിന് ജനപിന്തുണ ഉണ്ടായില്ല. എന്നാല്‍,. ശ്രീജിവിനു വേണ്ടി.യുള്ള സമരത്തിലേക്ക് രാഷ്ട്രീയത്തിന്റെ പശ്ചാത്തലമില്ലാത്ത ഒരു കൂട്ടം യുവജനങ്ങളാണ് രംഗത്ത് എത്തിയത്. ഞായറാഴ്ച രാവിലെ പത്തിന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുന്നത്. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ചില്‍ പങ്കെടുക്കാന്‍ കേരളത്തിനു പുറത്തു നിന്നു പോലും യുവാക്കള്‍ എത്തുമെന്നാണ് കരുതുന്നത്. രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ തിരിഞ്ഞു നോക്കാതിരുന്ന ശ്രീജിത്തിനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ചില യുവജനസംഘടനകള്‍ പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ