General News

ചെങ്ങന്നൂര്‍ എംഎല്‍എ കെകെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

Sun, Jan 14, 2018

Arabianewspaper 391
ചെങ്ങന്നൂര്‍ എംഎല്‍എ കെകെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

സിപിഎം നേതാവും ചെങ്ങന്നൂര്‍ എംഎല്‍എയുമായ കെ കെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു., 65 വയസായിരുന്നു. ചെന്നൈയിലെ അപ്പോളൊ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ നാലിനായിരുന്നു അന്ത്യം.


കരള്‍വീക്ക രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മൃതദേഹം ഉച്ചയ്ക്ക് തിരുവനന്തപുരത്ത് എത്തിക്കും.


എസ്എഫ്‌ഐയുടെ ആലപ്പുഴ ജില്ലാ പ്രസിഡന്റായിരുന്ന രാമചന്ദ്രന്‍ നായര്‍ സിപിഎം ഏരിയ കമ്മറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഭിഭാഷകന്‍ കൂടിയായ ഇദ്ദേഹം ഇക്കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും 7983 വോട്ടുകള്‍ക്ക് തൊട്ടടുത്ത സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിന്റെ പിസി വിഷ്ണുനാഥിനെ പരാജയപ്പെടുത്തിയിരുന്നു.


ജനങ്ങളുടെ പ്രിയങ്കരനായ കെകെആര്‍ രാഷ്ട്രീയത്തിന് അതീതനായി എല്ലാ വിഭാഗം ജനങ്ങളുടെയും വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന വ്യക്തിത്വമായിരുന്നു. പാര്‍ട്ടിയില്‍ വിഎസ് അച്യുതാനന്ദന്റെ അടുത്ത അനുയായിയാണ് കെകെആര്‍ അറിയപ്പെടുന്നത്.

Tags : CPI M MLA 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ