General News

ഒഎ്ന്‍ജിസിയുടെ ഹെലികോപ്ടര്‍ തകര്‍ന്ന് 4 മരണം

Sat, Jan 13, 2018

Arabianewspaper 429
ഒഎ്ന്‍ജിസിയുടെ ഹെലികോപ്ടര്‍ തകര്‍ന്ന്  4 മരണം

ഒഎന്‍ജിസി ഉദ്യോഗസ്ഥരുമായി പോയ ഹെലികോപ്ടര്‍ തകര്‍ന്ന് 4 പേര്‍ മരിച്ചു, പവന്‍ ഹന്‍സ് കമ്പനിയുടെ ഹെലികോപ്ടറാണ് മുംബൈ തീരത്ത് തകര്‍ന്നു വീണത്. മലയാളികള്‍ ഉള്‍പ്പടെയുള്ളവരാണ് അപകടത്തില്‍ മരിച്ചത്. ചാലക്കുടി സ്വദേശി വി കെ ബാബുവിന്റെ മൃതദേഹം കണ്ടെത്തി. കോതമംഗലം സ്വദേശി ജോസ് ആന്റണി. തൃശൂര്‍ സ്വദേശി പിഎന്‍ ശ്രീനിവാസന്‍ എന്നിവരും കോപ്ടറില്‍ ഉണ്ടായിരുന്നു.


ശനിയാഴ്ച രാവിലെ പറന്നുയര്‍ന്ന ഹെലികോപ്ടര്‍ അല്പ സമയത്തിനകം റഡാര്‍ പരിധിയില്‍ നിന്നും കാണാതാകുകയായിരുന്നു. രണ്ട് പൈലറ്റുമാരും മൂന്നു ഒഎന്‍ജിസി ഉദ്യോഗസ്ഥരുമാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്.


ജൂഹുവില്‍ നിന്നും രാവിലെ 10.25 നാണ് ഹെലികോപ്ടര്‍ പുറപ്പെട്ടത്. ഒഡിഎയുടെ എണ്ണപര്യവേഷണ മേഖലയിലേക്ക് പോകുകയായിരുന്നു ഹെലികോപ്ടര്‍. കോസ്റ്റ് ഗാര്‍ഡ് നടത്തിയ തിരച്ചിലില്‍ കോപ്ടറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് മൂന്നു പേരുടെ മൃതദഹേങ്ങളും ലഭിച്ചു. ഒഎന്‍ജിസിയുടെ ഡെപ്യുട്ടി ജനറല്‍ മാനേജര്‍ പങ്കജ് ഗാര്‍ഗ് മരിച്ചവരില്‍ ഉള്‍പ്പെടും.

Tags : ONGC  chopper 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ