General News
സൗദിയില്‍ സ്ത്രീകളും ഫുട്ബോള്‍ കാണാനെത്തി
Sat, Jan 13, 2018


സ്ത്രീകള്‍ക്ക് സ്റ്റേഡിയങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയ ശേഷം ഇതാദ്യമായി നിരവധി വനിതകള്‍ സൗദിയില്‍ ലീഗ് കളികാണാന്‍ എത്തി. കിംഗ് അബ്ദുള്ള സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരം കാണാന്‍ നിരവധി സ്ത്രീകളാണ് എത്തിയത്.
പത്തു വര്‍ഷം മുമ്പാണ് സ്ത്രീകളെ സ്റ്റേഡിയത്തില്‍ കയറ്റുന്നതിന് സൗദി ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയത്. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിനുള്ള വിലക്കും സൗദി ഭരണകൂടം അടുത്തിടെ നീക്കിയിരുന്നു,
ഇതിനു പിന്നാലെ സൗദിയില്‍ തീയ്യറ്ററുകള്‍ക്കും സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്കി. സ്ത്രീകള്‍ക്കും സിനിമ കാണാമെന്ന് അറിയിപ്പുണ്ട്.
സ്റ്റേഡിയത്തില്‍ സ്ത്രീകള്‍ക്ക് ഇരിക്കാന്‍ പ്രത്യേക ഇരിപ്പടുവും സ്ത്രീ സുരക്ഷാ ഉദ്യോഗസ്ഥരും വൊളണ്ടിയര്‍മാരും ഉണ്ട്. ഇവര്‍ക്കായി വിശ്രമ മുറികളും ടോയ്ലറ്റുകളും പ്രാര്‍ത്ഥന മുറികളും ഒരുക്കിയിട്ടുണ്ട്.
അതേസമയം, തിരഞ്ഞെടുത്ത സ്റ്റേഡിയങ്ങളില്‍ മാത്രമാണ് സ്ത്രികള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുകയും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയുമാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു,
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- മുംബൈയില്‍ ടാറ്റയുടെ ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങി
- സോണിയയയുടെ അത്താഴ വിരുന്നിലൂടെ പ്രതിപക്ഷ ഐക്യം
- മനുഷ്യന്റെ മുഖച്ഛായയുള്ള നായ
- ദിലീപിന്റെ കഥയോ ഇര ? ടീസറില്‍ ആ സംഭാഷണം
- ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
- പാലക്കാട് വരള്‍ച്ച രൂക്ഷം, കിണറുകള്‍ വറ്റിവരണ്ടു
- മോഡിയോട് ഇങ്ങിനെ ചോദിക്കുമോ ? കടുത്ത ചോദ്യങ്ങളെ നേരിട്ട് രാഹുല്‍
- ബിജെപിയില്സ ചേരുമെന്ന പ്രചാരണം അടിസ്ഥാന രഹിതം - കെ സുധാകരന്
- കലാഭവന്‍ മണി ഓര്‍മയായിട്ട് രണ്ടു വര്‍ഷം
- പോരിനൊടുവില്‍ ലിയോണ്‍ മാപ്പു പറഞ്ഞു

Latest News Tags
Advertisment