General News

ബിജെപിയില്‍ നിന്നും രാജിവെച്ച എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു

Thu, Jan 11, 2018

Arabianewspaper 513
ബിജെപിയില്‍ നിന്നും രാജിവെച്ച എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് പാര്‍ട്ടിയില്‍ നിന്നും ലോക്‌സഭയില്‍ നിന്നും രാജിവെച്ച മഹാരാഷ്ട്രയിലെ നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാര്‍ട്ടി പ്രസിഡന്റ് രാഹുല്‍ ഗാന്ധി.യുടെ സാന്നിദ്ധ്യത്തിലാണ് മഹാരാഷ്ട്രയിലെ ഭണ്ഡാര -ഗോഡിയയെ പ്രതിനിധീകരിച്ചിരുന്ന ബിജെപി അംഗം രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു.


മഹാരാഷ്ട്ര നിയമസഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ പാര്‍ട്ടി ഉപാദ്ധ്യക്ഷനായിരുന്ന ഇദ്ദേഹം കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ ശേഷം സ്വതന്ത്രനായി മത്സരിക്കുകയും പിന്നീട് ബിജെപിയില്‍ ചേരുകയുമായിരുന്നു. 2009 ല്‍ സ്വതന്ത്രനായി മഹാരാഷ്ട്ര നിയമസഭയിലേക്ക് മത്സരിച്ചു. #


തുടര്‍ന്ന് ഒബിസി നേതാവുകൂടെയായ ഇദ്ദേഹത്തെ ബിജെപി 2014 ലോക്‌സഭാ മതിരഞ്ഞെടുപ്പില്‍ എന്‍സിപിയുടെ ശക്തനായ നേതാവ് പ്രഫുല്‍ പട്ടേലിനെതിരെ നിര്‍ത്തി മത്സ,രിപ്പിക്കുകയായിരുന്നു. അന്ന് പ്രഫുല്‍ പട്ടേലിനെ പരാജയപ്പെടുത്തിയാണ് നാനാ പട്ടോലെ ബിജെപിക്ക് ഉശിരന്‍ വിദയം നല്‍കിയത്.


എന്നാല്‍,. മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വവുമായി തുടക്കത്തിലെ നല്ല രസത്തിലല്ലായിരുന്ന പട്ടോലെ മൂന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ പുറത്തു ചാടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ശക്തമായി വിമര്‍ശിക്കുകയായിരുന്നു.


പ്രധാനമന്ത്രി മോഡി ചോദ്യങ്ങള്‍ ഇഷ്ടപ്പെടാത്തയാളായിരുന്നുവെന്നും ഒബിസ് കാര്‍ഡിറക്കി മോഡി രാഷ്ട്രീയം കളിക്കുകയാണെന്നും ഇദ്ദേഹം ആരോപിച്ചത് കേന്ദ്ര നേൃത്വത്തിന് വലിയ ഷോക്കായിരുന്നു.


തുടര്‍ന്നാണ് എംപി സ്ഥാനവും ബിജെപി അംഗത്വവും പ്‌ടോലെ രാജിവെച്ചത്. തുടര്‍ന്ന് വീണ്ടും കോണ്‍ഗ്രസില്‍ എത്തുകയായിരുന്നു. ആറു മാസത്തിനുള്ളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് പട്ടോലയുടെ നീക്കം. എന്നാല്‍, പട്ടോലയെ നിര്‍ത്തുന്നത് ഗുണകരമാകില്ലെന്നാണ് മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ