General News

മുഖ്യമന്ത്രി മൂരിവണ്ടിയില്‍ പോകണോ, പണം സര്‍ക്കാര്‍ തന്നെ നല്‍കും -മന്ത്രി ബാലന്‍

Thu, Jan 11, 2018

Arabianewspaper 493
മുഖ്യമന്ത്രി മൂരിവണ്ടിയില്‍ പോകണോ, പണം സര്‍ക്കാര്‍ തന്നെ നല്‍കും -മന്ത്രി ബാലന്‍

പാര്‍ട്ടി സമ്മേളന വേദിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്താന്‍ ഹേലികോപ്ടര്‍ ഉപയോഗിച്ചതും ഇതിനുള്ള പണം ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും എടുത്തതും വിവാദമായെങ്കിലും വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് നിയമ മന്ത്രി എ കെ ബാലന്‍.


മുഖ്യമന്ത്രി ഔദ്യോഗിക യാത്രയാണ് തിരുവനന്തപുര്‌ത്തേക്ക് നടത്തിയതെന്ന് വിശദകരിച്ച ബാലന്‍ തൃശൂരിലെ പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മടക്കിയത് ഔദ്യോഗികയാത്രയായിരുന്നോ എന്ന മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മടക്കയാത്രയ്ക്ക് മുഖ്യമന്ത്രി മൂരി വണ്ടിയില്‍ പോകണമായിരുന്നോ എന്ന് തിരിച്ച് ചോദിച്ചു.


ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് പണം എടുക്കുന്നത് ആദ്യ സംഭവമല്ലെന്നും ഇതിനു മുമ്പും മുഖ്യമന്ത്രിമാരും മന്ത്രിമാരും ഈ ഫണ്ടിലെ പണം ഉപയോഗിച്ച് യാത്ര ചെയ്തിട്ടുണ്ടെന്നും മന്ത്രി ബാലന്‍ പറഞ്ഞു.


മുഖ്യമന്ത്രിയുടെ .യാത്ര ചെലവിന്റെ പണം സര്‍ക്കാര്‍ തന്നെയാണ് നല്‍കേണ്ടത്. പൊതു പരിപാടിക്കായാലും സ്വകാര്യ ചടങ്ങായാലും മുഖ്യമന്ത്രിയുടെ യാത്രാ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന വ്യവസ്ഥയുണ്ട്. ഇതിനാല്‍ പാര്‍ട്ടി ഈ ചെലവ് ഏറ്റെടുക്കേണ്ടതില്ല.


മുഖ്യമന്ത്രിയുടെ യാത്ര ചെലവ് പാര്‍ട്ടി വഹിക്കുമെന്ന് നേരത്തെ. മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ വായു മാര്‍ഗമോ, കരമാര്‍ഗമോ ആവശ്യാനുസരണം തെറഞ്ഞെടുക്കാം ചെലവ് സര്‍ക്കാര്‍ നല്‍കും. ഇക്കാര്യത്തില്‍ നിയമ വിരുദ്ധത ഇല്ല.


പാര്‍ട്ടി പിരിച്ചെടുത്ത അഞ്ചു കോടി ഉള്‍പ്പെടുന്നതാണ് ദുരിതാശ്വാസ ഫണ്ടെന്നും മന്ത്രി ബാലന്‍ പറഞ്ഞു. മുഖ്യമന്ത്രി ഔദ്യോഗിക യാത്രയാണ് നടത്തിയത്. ദുരന്തനിവാരണ ഫണ്ടില്‍ 75 ശതമാനവും കേന്ദ്ര ഫണ്ട് ആണ്, ബാക്കിയുള്ളതാണ് സംസ്ഥാന ഫണ്ട്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ