Troll Today News

കൂപ്പറും, കോപ്ടറും -ട്രോള്‍ സുനാമി

Thu, Jan 11, 2018

Arabianewspaper 1494
കൂപ്പറും,  കോപ്ടറും- ട്രോള്‍ സുനാമി

എകെജിയുടെ അപമാനിച്ച ബല്‍റാമിനെ വിട്ട് സോഷ്യല്‍മീഡിയ മുഖ്യമന്ത്രി പിണറായി വിജയനെ വളഞ്ഞിട്ട് കൊത്തുന്നു. എല്ലാം ഹെലികോപ്ടര്‍ യാത്രയുടെ പേരില്‍.


ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നും ഹെലികോപ്ടര്‍ യാത്രയ്ക്ക് പണം എടുത്തുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പിണറായി സോഷ്യല്‍ മീഡിയയുടെ ഇരയായി മാറിയത്. പാര്‍ട്ടി സമ്മേളന വേദിയില്‍ നിന്നും തിരുവനന്തപുരത്ത് എത്തി മന്ത്രിസഭാ .യോഗത്തില്‍ പങ്കെടുക്കുകുയും ഡെല്‍ഹിയില്‍ നിന്നും എത്തിയ കേന്ദ്ര സംഘത്തെ ഓഖി ദുരിതത്തില്‍ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് ചര്‍ച്ച നടത്തുകയും ചെയ്ത ശേഷം ഹെലികോപ്ടറില്‍ തന്നെ മണിക്കൂറുകള്‍ക്കകം തൃശൂരിലെ പാര്‍ട്ടി വേദിയില്‍ പറന്നെത്തുകയും ചെയ്ത സംഭവവും ഇതിന്റെ ചിലവിന് ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് എട്ടു ലക്ഷം രൂപ വസൂലാക്കുകയും ചെയ്ത തോടെ കടുത്തവിമര്‍ശനമാണ് ഉയര്‍ന്നത്.


പണം ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് റവന്യു മന്ത്രി പോലും അറിയാതെ ഇഷ്ടക്കാരനായ റവന്യു സെക്രട്ടറിയെ കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച് ദുരിതാശ്വാസ നിധിയില്‍ നിന്ന് ഹെലികോപ്ടര്‍ കമ്പ്രനിക്ക് കൊടുക്കാനുള്ള പണം ഈടാക്കിക്കുകയും ചെയ്തു.


എന്നാല്‍, ഇത് മാധ്യമങ്ങള്‍ വഴി പുറം ലോകം അറിയുകയും മുഖ്യമന്ത്രിയുടെ നടപടി ക്രൂരതയാണെന്ന് വിമര്‍ശനം ഉയരുകയും ചെയ്തു. സംഗതി വിവാദമായതോടെ ഉത്തരവ് റദ്ദാക്കി സര്‍ക്കാര്‍ തടിയൂരാന്‍ ശ്രമിച്ചു. എന്നാല്‍, വിമര്‍ശനത്തിന്റെ അലയൊലി അടങ്ങിയില്ല.


ഇതിനെ തുടര്‍ന്ന് ഹെലികോപ്ടര്‍ യാത്രയുടെ ചിലവ് പാര്‍ട്ടി വഹിക്കുമെന്ന് അറിയിച്ചു, പക്ഷേ, ഓണ്‍ലൈന്‍ ട്രോളര്‍മാര്‍ ഇതിലൊന്നും പിന്‍വാങ്ങാന്‍ തയ്യാറായില്ല.


സ്‌കൂളിലെ സോഷ്യല്‍ സര്‍വീസ് ഫണ്ടില്‍ നിന്ന് നീ കാശ് എടുത്ത് സിനിമയ്ക്ക് പോയോ എന്ന ചോദ്യവും അതിന് കാശ് എടുത്തു എന്നത് നേരാ പക്ഷേ, അത് ഞാന്‍ തിരിച്ചു കൊടുത്തോളം എന്ന ഉത്തരവും ഇതിന് നീ ഒരു കമ്യൂണിസ്റ്റ് ആണോടാ എന്ന മറു ചോദ്യവും ഉള്‍പ്പടെ ട്രോള്‍ പോസ്റ്റുകളുടെ സുനാമിയാണ്. ഒരു ഹെലികോപ്ടര്‍ കിട്ടിയിരുന്നുവെങ്കില്‍ ഓഖി ഫണ്ട് മുഴുവന്‍ ചുറ്റിയടിച്ച് തീര്‍ക്കാമായിരുന്നുവെന്നും ട്രോളുകള്‍ പിറന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ