General News

ആധാറിനെ തകര്‍ക്കാന്‍ സംഘടിത നീക്കമെന്ന് നന്ദന്‍ നിലേകനി

Thu, Jan 11, 2018

Arabianewspaper 418
ആധാറിനെ തകര്‍ക്കാന്‍ സംഘടിത നീക്കമെന്ന് നന്ദന്‍ നിലേകനി
ആധാര്‍ സംവിധാനത്തെ തകര്‍ക്കാന്‍ സംഘടിത നീക്കമാണ് രാജ്യത്ത് നടക്കുന്നതെന്ന് ഇതിന്റെ ഉപജ്ഞാതാവും യുഡിഎഐ (യുണികത് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ) പ്രഥമ ചെര്‍മാനുമായ നന്ദന്‍ നിലേകാനി

ആധാര്‍ തുടരുമെന്നും ഇതൊരു യഥാര്‍ത്ഥ്യമാണെന്നും എല്ലാവരും അംഗീകരിക്കണം. 119 കോടി ജനങ്ങള്‍ക്ക് ഇപ്പോള്‍ ആധാര്‍ കാര്‍ഡുണ്ട്. ആധാറിനെ തകര്‍ക്കാന്‍ സംഘടിതമായുള്ള ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്നും ബംഗലൂരില്‍ ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്‍ അവാര്‍ഡ് പരിപാടിയില്‍ സംസാരിക്കവെ നിലേകനി പറഞ്ഞു,.

ആധാര്‍ വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച ദുഷ്പ്രചരണങ്ങളാണ് ഇത്തരത്തില്‍ തന്നെ ചിന്തിപ്പിക്കുന്നതെന്നും ആധാര്‍ വിവരങ്ങള്‍ നിരവധി സുരക്ഷാ സംവിധാനങ്ങളാല്‍ സംരക്ഷിച്ചിരിക്കുന്ന ഒന്നാണെന്നും ഇതെല്ലാം ഒരേ സമയം അവയെ ഭേദിപ്പിക്കുക പ്ര.യാസമാണെന്നും നിലേകനി പറഞ്ഞു.

ആധാര്‍ വിവരങ്ങള്‍ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചവര്‍ 5.5 കോടി പേആളുകളാണ്, ജനധന്‍ ഉള്‍പ്പടെയുള്ള അക്കൗണ്ടുകളിലൂടെ 95000 രൂപ ഡയറക്ട് ബനിഫിറ്റ് പദ്ധതി പ്രകാരം കൈമാറി.

ആധാറിനെതിരായ നീക്കം നിയമ പരമായും ജനങ്ങളെ ഭീതിപ്പെടുത്തിയും നടത്തുന്നുണ്ട്. എന്നാല്‍, സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടാകുമെന്നും ഇരട്ട സുരക്ഷ സംവിധാനം ഏര്‍പ്പെടുത്തിയതിനെ താന്‍ സ്വാഗതം ചെയ്യുന്നതായും നിലേകനി പറഞ്ഞു.

500 രൂപ നല്‍കിയാല്‍ ആരുടേയും ആധാര്‍ വിവരങ്ങള്‍ ലഭ്യമാക്കുന്ന ഗുഡസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ട്രിബ്യുണല്‍ എന്ന പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ആധാര്‍ വിവരങ്ങള്‍ ഹാക്ക് ചെയ്യാന്‍ കഴിയില്ലെന്നും യുഐഡിഎഐ.യിലെ ഉദ്യോഗസ്ഥരെ പണം കൊടുത്ത് സ്വാധീനിച്ചാല്‍ മാത്രമേ ഇത് സാധ്യമാകു എന്ന് യുഐഡിഎഐ അവകാശപ്പെട്ടിരുന്നു.

ഇതിനെ തുടര്‍ന്ന് പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ക്കെതിരെ അനധികൃതമായി ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചതിന് പോലീസ് കേസ് എടുക്കുകയാണ് ഉണ്ടായത്. യുഐഡിഎഐ ഉദ്യോഗസ്ഥനേയും പ്രതിചേര്‍ത്തിട്ടുണ്ട്. വാട്‌സ്ആപിലൂടെ അജ്ഞാത സംഘത്തില്‍ നിന്നും ആധാര്‍ അഡ്മിന്‍ പോര്‍ട്ടലില്‍ കയറാനുള്ള ഐഡിയും ലോഗിന്‍ പാസ് വേര്‍ഡും 500 രൂപ പെടിഎം വഴി പണം അടച്ച് താന്‍ വാങ്ങിയെന്ന് റിപ്പോര്‍ട്ടര്‍ വെളിപ്പെടുത്തി. ഇതോടെ ആരുടെ നമ്പര്‍ നല്‍കിയാലും ഇവരുടെ എല്ലാ വിവരങ്ങളും തനിക്ക് ലഭിച്ചെന്നും റിപ്പോര്‍ട്ടര്‍ അവകാശപ്പെട്ടു.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ