General News

ഹ്യുമിന്റെ ഹാട്രിക്, ബ്ലാസ്‌റ്റേഴ്‌സിന് തകര്‍പ്പന്‍ വിജയം

Thu, Jan 11, 2018

Arabianewspaper 397
ഹ്യുമിന്റെ ഹാട്രിക്, ബ്ലാസ്‌റ്റേഴ്‌സിന് തകര്‍പ്പന്‍ വിജയം

ഇയാന്‍ ഹ്യുമിന്റെ മികച്ച പ്രകടനത്തിന്റെ പിന്ബലത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് മികച്ച വിജയം,. ഡെല്‍ഹി ഡൈനാമോസിനെ അവരുടെ തട്ടകത്തില്‍ വിറപ്പിച്ച കേരള ബ്ലാസ്റ്റേഴ്‌സ് വിജയത്തിന്റെ ദാരിദ്ര്യം അവസാനിപ്പിച്ചു,


ഐഎസ്എല്ലില്‍ തുടര്‍ച്ചയായ പരാജയത്തെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സിന് അവരുടെ പരിശീലകനെ പോലും നഷ്ടപ്പെട്ട അവസരത്തിലാണ് ആരാധകരെ ആവേശത്തിലാറാടിച്ച് എവേ മത്സരത്തില്‍ മിന്നുന്ന വിജയം മഞ്ഞപ്പട നേടിയത്.


തലയിലെമുറിവിന്റെ വെച്ചു കെട്ടുമായാണ് ഹ്യും കളത്തിലിറങ്ങിയത്. ഐഎസ്എല്ലില്‍ ഹ്യുമിന്റെ മൂന്നാം ഹാട്രികാണ് ഇത്.


അതിശൈത്യത്തില്‍ വിറങ്ങലിച്ച ഡെല്‍ഹിയുടെ സിരകളില്‍ ചൂടുചോര തിളപ്പിക്കുന്ന ഊര്‍ജ്ജസ്വലമായ മത്സരമാണ് കേരള ബ്ലാസ്റ്റേഴ്‌സ് കാഴ്ചവെച്ചത്.


കളി തുടങ്ങി പതിനൊന്നാം മിനിറ്റില്‍ ഹ്യുമിന്റെ കാലില്‍ നിന്ന് ആദ്യ ഗോള്‍ പിറന്നു. അദ്യ പകുതിക്ക് മുമ്പ് ഡെല്‍ഹി പ്രീതത്തിലൂടെ തിരിച്ചടിച്ച് സമനില നേടി.


എന്നാല്‍, ഹ്യും ടീമിന് സമനിലയോടെ കളി അവസാനിപ്പിക്കാന്‍ അവസരം ഒരുക്കിയില്ല. കളിയുടെ അവസാന ഘട്ടത്തിലാണ് കുൂട്ടപ്പൊരിച്ചിലിന് കളം ഒരുങ്ങിയത്. 78 ാം മിനിറ്റില്‍ ഹ്യും തൊടുത്ത ഷോട്ട് ഡെല്‍ഹിയുടെ വല കുലുക്കിയപ്പോള്‍ 83 ാം മിനിറ്റില്‍ വീണ്ടും ഹ്യുമിന്റെ മിന്നല്‍പിണര്‍ ഷോട്ട് ഒരിക്കല്‍ കൂടി ലക്ഷ്യം കണ്ടു. ഇതോടെ അടികിട്ടി ഡെല്‍ഹി തളര്‍ന്നു വീണിരുന്നു.


ഈ വിജയം ബ്ലാസ്റ്റേഴ്‌സിനെ 11 പോയിന്റുമായി ആറാമത് എത്തിച്ചു.

Tags : ISL 2017-18 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ