General News
എയര്‍ ഇന്ത്യയില്‍ വിദേശ നിക്ഷേപത്തിന് അനുമതി
Wed, Jan 10, 2018


നേരിട്ടുള്ള വിദേശ നിക്ഷേപ മാനദണ്ഡങ്ങളില്‍ നയഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഇതു പ്രകാരം എയര്‍ ഇന്ത്യയില്‍ 49 ശതമാനം വിദേശ നിക്ഷേപം അനുവദിക്കും. സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയിലിലും 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാന്‍ തീരുമാനമായിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
എയര്‍ ഇന്ത്യയില്‍ മറ്റ് വിദേശ വിമാനകമ്പനികള്‍ക്ക് 49 ശതമാനം വരെ നിക്ഷേപം നടത്താനുള്ള നിയമ ഭേദഗതിയാണ് ഇതോടെ ലഭിച്ചിരിക്കുന്നത്. നിലവിലെ നിയമം അനുസരിച്ച് വിദേശ വിമാന കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതിക്ക് വിധേയമായി നിക്ഷേപം നടത്താന്‍ കഴിയും. സര്‍ക്കാര്‍ അനുമതിയുള്ള റൂട്ടുകളില്‍ മാത്രമാണ് ഇത്തരത്തില്‍ നിക്ഷേപം നടത്താവുന്നത്. എന്നാല്‍. ഇത് എയര്‍ ഇന്ത്യക്ക് ബാധകമായിരുന്നില്ല.
ജെറ്റ് എയര്‍വേയ്സ് പോലുള്ള ഇന്ത്യന്‍ കമ്പനികളില്‍ യുഎഇ ആസ്ഥാനമായ ഇത്തിഹാദ് നിക്ഷേപം നടത്തിയിരുന്നു, പുതിയ നിയമ ഭേദഗതിയോടെ എയര്‍ ഇന്ത്യയില്‍ വിദേശ വിമാനക്കമ്പനികള്‍ക്ക് നിക്ഷേപം നടത്താന്‍ കഴിയും. എയര്‍ ഇന്ത്യയുടെ നിയന്ത്രണം ഇന്ത്യന്‍ പൗരനില്‍ നിക്ഷ്പിതമായിരിക്കണമെന്ന നിബന്ധനയും ഇതിനൊപ്പം ഉണ്ട്.
രാജ്യത്തെ വിദേശ നിക്ഷേപത്തില്‍ വര്ദ്ധനയുണ്ടാകാനുള്ള തീരുമാനമാണിതെന്നും സര്‍ക്കാര്‍ പറഞ്ഞു, റിയല്‍ എസ്റ്റേറ്റ് ഇടനില വ്യാപാരത്തിലും 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ട്. എന്നാല്‍, റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്താന്‍ ഇവര്‍ക്ക് അനുമതി നല്‍കില്ല. ഊര്‍ജ മേഖലയിലെ പവര്‍ എക്സേഞ്ചുകളിലും പ്രാഥമിക വിപണിയില്‍ 49 ശതമാനം വിദേശ നിക്ഷേപം നടത്താന്‍ അനുമതിയായിട്ടുണ്ട്.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- ഓട്ടര്‍ഷയില്‍ കയറാന്‍ കക്ഷി വ്യത്യാസം മറന്ന് രാഷ്ടീയനേതാക്കള്‍ ഒരുമിച്ചു
- എന്‍സിസിയെക്കുറിച്ച് അറിയില്ല, രാഹുലിന് വിമര്‍ശനം
- അഷറഫിന്റെ ജീവിതം സിനിമയാകുന്നു, മമ്മൂട്ടി നായകന്
- കമന്ററി ബോക്സില്‍ ഗവാസ്കറുടെ നാഗിന് ഡാന്‍സ്, രോഷം പൂണ്ട് ബംഗ്ലാ ഫാന്‍സ്
- മുംബൈയില്‍ ടാറ്റയുടെ ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങി
- പ്ലാസ്റ്റിക് കൂട് ചതിച്ചാശാനേ!!!
- യുഎഇയില്‍ വന്വിലക്കുറവിന്റെ വ്യാപാര മേള
- സോണിയയയുടെ അത്താഴ വിരുന്നിലൂടെ പ്രതിപക്ഷ ഐക്യം
- ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
- കളി കാര്യമായി -ഇന്ദ്രന്‍സ്

Latest News Tags
Advertisment