General News
ഗോപാലസേനയ്ക്കു കീഴടങ്ങില്ല- വിടി ബല്‍റാം
Wed, Jan 10, 2018


'ഗോപാല സേന\' യ്ക്കു മുന്നില്‍ കീഴടങ്ങില്ലെന്നും തന്നെ സംരക്ഷിച്ച യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നന്ദി പറയുന്നതായും വിടി ബല്‍റാം എംഎല്‍എ. തൃത്താലയില്‍ സ്വകാര്യ ലാബിന്റെ ഉദ്ഘാടന ചടങ്ങിന് എത്തിയ വിടി ബല്‍റാം എംഎല്‍എയ്ക്കു നേരെ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.
ബല്‍റാമിന്റെ കാറിനു നേരേയും ആക്രമണം ഉണ്ടായി. കല്ലേറില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. ബല്‍റാമിനു നേരെ പ്രതിഷേധക്കാര്‍ ചീമുട്ടയേറ് നടത്തിയെന്നും പരാതിയുണ്ട്.
പ്രതിഷേധക്കാരെ പിരി്ച്ചു വിടാന്‍ പോലീസ് ലാത്തി വീശി. അനുയായികളുമായി എത്തിയ വിടി ബല്‍റാമിനെതിരെ ചിലര്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നു. കയ്യേറ്റ ശ്രമം ഉണ്ടായതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമായി,. ഇതോടെ പോലീസ് ലാത്തിവീശി ഇരു സംഘങ്ങളേയും ഓടിച്ചു.
കമ്യൂണിസ്റ്റ് നേതാവ് എ കെ ഗോപാലന്റെ ഒളിവു ജീവിത കാലത്തെ സ്വകാര്യ പ്രണയ ബന്ധത്തെ കുറിച്ചു മോശമായി ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടതാണ് വലിയ വിവാദമായത്. മുഖ്യമന്ത്രി പിണറായി വിജയനും, മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനുമുള്പ്പെടയുള്ള സിപിഎം നേതാക്കള്‍ ബല്‍റാമിനെതിരെ ശക്തമായി പ്രതിരരിച്ച് രംഗത്ത് എത്തി.
എന്നാല്‍, പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ഗോപാല സേനയ്ക്കു മുന്നില്‍ കീഴടങ്ങില്ലെന്നും ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിക്കുകയാണ് ഉണ്ടായത്. നിശ്ചയിച്ച പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ബല്‍റാം വ്യക്തമാക്കി. നേരത്തെ, ബല്‍റാമിന്റെ ഓഫീസ് ഒരു സംഘമാളുകള്‍ അടിച്ചു തകര്‍ത്തിരുന്നു,.
Social media talks
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- രോഗിയോട് അറ്റന്‍ഡറുടെ ക്രൂരത
- അപകടത്തില്‍പ്പെട്ട വയോധികയെ ആരും തിരിഞ്ഞു നോക്കിയില്ല
- ഓട്ടര്‍ഷയില്‍ കയറാന്‍ കക്ഷി വ്യത്യാസം മറന്ന് രാഷ്ടീയനേതാക്കള്‍ ഒരുമിച്ചു
- സൗദിയില്‍ നേഴ്സ്മാര്‍ക്ക് യോഗ്യത മാനദണ്ഡം മാറി
- സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ഇടിച്ചു സ്ത്രീ മരിച്ചു, ഉബര്‍ കാറുകള്‍ പിന്‍വലിച്ചു
- ഗലീലിയോയുടെ ജന്മദിനത്തില് ജനിച്ച് ഐന്‍സ്റ്റീന്റെ ജന്മദിനത്തില് മരിച്ച് ഹോക്കിങ്
- കൊല്‍ക്കത്തയിലെ ഖനി കമ്പനി ബാങ്കുകളില്‍ നിന്നും തട്ടിയെടുത്തത് 11,000 കോടി
- ത്രിരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്ക് പരാജയം
- കലാഭവന്‍ മണി ഓര്‍മയായിട്ട് രണ്ടു വര്‍ഷം
- പോരിനൊടുവില്‍ ലിയോണ്‍ മാപ്പു പറഞ്ഞു

Latest News Tags
Advertisment