General News

മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രയ്ക്ക് പണം ഓഖി ഫണ്ടില്‍ നിന്ന്, ഉത്തരവ് റദ്ദാക്കി

Tue, Jan 09, 2018

Arabianewspaper 411
മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രയ്ക്ക് പണം  ഓഖി ഫണ്ടില്‍ നിന്ന്, ഉത്തരവ് റദ്ദാക്കി

മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് സ്വകാര്യ ചാര്‍ട്ടേഡ് ഹെലികോപ്ടറില്‍ എത്തിയതിനു പണം നല്‍കിയത് ഓഖി ദുരന്ത ബാധിതരെ സഹായിക്കാനുള്ള ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് പണം എടുത്ത്. വിവാദം ഉയര്‍ന്നതിനെ തുടര്‍ന്ന് ഈ ഉത്തരവ് റദ്ദാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.


തിരുവനന്തപുരത്ത് നിന്നും തിരിച്ചു തൃശൂര്‍ക്ക് പാര്‍ട്ടി സമ്മേളന വേദിയിലെത്തിയതും ഹെലികോപ്ടര്‍ ഉപയോഗിച്ചായിരുന്നു. പതിമൂന്ന് ലക്ഷം രൂപയാണ് ഹെലികോപ്ടര്‍ കമ്പനി ഇതിനായി ആവശ്യപ്പെട്ടതെങ്കിലും ഒടുവില്‍ എട്ടു ലക്ഷം രൂപയ്ക്ക സമ്മതിക്കുകയായിരുന്നു.


ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്ര സംഘം തിരുവനന്തപുരത്ത് എത്തിയപ്പോള്‍ പിണറായി വിജയന്‍ തൃശൂരില്‍ പാര്‍ട്ടി ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു. കേന്ദ്ര ഫിഷറീസ് മന്ത്രി ഈ സമയം ഡെല്‍ഹിയിലുമായിരുന്നു. കേന്ദ്ര സംഘത്തെ കാണാനും ഓഖി ദുരന്തത്തിനെ തുടര്‍ന്നുണ്ടായ നഷ്ടങ്ങള്‍ വിവരിക്കാനുമായി മുഖ്യമന്ത്രിക്ക് തിരുവനന്തപുരത്തേക്ക് എത്താനാണ് സ്വകാര്യ ഹെലികോപ്ടര്‍ ചാര്‍ട്ടര്‍ ചെയ്തത്.


ഡിസംബര്‍ 26 ന് മുഖ്യമന്ത്രി തൃശൂുരിലെ പാര്‍ട്ടി ജില്ലാ സമ്മേളന വേദിയിലായിരുന്നു. ഈ ദിവസം കേന്ദ്ര സംഘം എത്തുമെന്ന് മുന്‍ കൂട്ടി വിവരം ലഭിച്ചിട്ടും മുഖ്യമന്ത്രി പാര്‍ട്ടി ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയതും സാമ്പത്തിക പ്രതിസന്ധിയില്‍ പെന്‍ഷനും ശമ്പളവും മുടങ്ങിയിരിക്കുമ്പോഴും എട്ടു ലക്ഷം രൂപ ചെലവിട്ട് യാത്ര ചെയ്തതും വന്‍ വിമര്‍ശശനമാണ് ക്ഷണിച്ചു വരുത്തിയിരിക്കുന്നത്.


തിരുവനന്തപുരത്ത് മന്ത്രിസഭാ യോഗവും കഴിഞ്ഞ് ഹെലികോപ്ടറില്‍ തന്നെ മുഖ്യമന്ത്രി തൃശൂര്‍ക്ക് മടങ്ങുകയായിരുന്നു. ഓഖി ദുരിതഫണ്ടില്‍ നിന്നും ഈ യാത്രയ്ക്ക് പണം എടുത്തത് വലിയ വിവാദമായിട്ടുണ്ട്. പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഫണ്ടില്‍ നിന്നും മുഖ്യമന്ത്രി ആകാശയാത്രയ്ക്ക് ചെലവിട്ടത് തീരദേശത്തെ ദുരിതം തുടുരുന്നവരില്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ