OMG News

അനിഷ്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തായ് ലാന്‍ഡ് പ്രധാനമന്ത്രിയുടെ കട്ടൗട്ട്

Tue, Jan 09, 2018

Arabianewspaper 1161
അനിഷ്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തായ് ലാന്‍ഡ് പ്രധാനമന്ത്രിയുടെ കട്ടൗട്ട്

മാധ്യമ പ്രവര്‍ത്തകര്‍ അലോസരപ്പെടുത്തുന്ന ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ കടക്ക് പുറത്ത് എന്നു പറയുന്നതിനു പകരം തായ്‌ലാന്‍ഡ് പ്രധാനമന്ത്രി പുതിയ ഉപായം കണ്ടെത്തി.


മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനായി ഓഫീസില്‍ കാര്‍ഡ് ബോര്‍ഡ് കട്ടൗട്ട് സ്ഥാപിച്ചു,


രണ്ട് വര്‍ഷം മുമ്പ് പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത് രാജ്യത്തിന്റെ പ്രധാനമന്ത്രിയായ പ്രദ്യുത് ചാന്‍ ഓചയാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയത്.


ഈ വര്‍ഷം പൊതു തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് ജനാധിപത്യത്തെ കുറിച്ച് പ്രസംഗിച്ച അദ്ദേഹം ഇവര്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ ആരംഭിച്ചപ്പോള്‍ സ്വന്തം കട്ടൗട്ട് കൊണ്ടുവരാന്‍ അംഗ രക്ഷകരോട് പറയുകയും തുടര്‍ന്ന് രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് ഇദ്ദേഹം ഉത്തരം നല്‍കുമെന്ന് പറഞ്ഞ് സ്ഥലം വിടുകയുമായിരുന്നു.


ഹസ്തദാനം ചെയ്യുന്ന പ്രധാനമന്ത്രിയുടെ കട്ടൗട്ടില്‍ ഹസ്തദാനവും നല്‍കി മാധ്യമ പ്രവര്‍ത്തകര്‍ മടങ്ങുകയാണ് ചെയ്തത്.


തായ്‌ലാന്‍ഡിലെ രാജഭരണത്തിനെതിരെ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ വന്‍ പ്രക്ഷോഭമാണ് നടത്തുന്നത്.


Tags : Thailand 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ