General News

രാഹുലിന്റെ യുഎഇ സന്ദര്‍ശനം നീട്ടി, അടുത്തയാത്ര സിംഗപൂരിലേക്കും കാനഡയിലേക്കും

Tue, Jan 09, 2018

Arabianewspaper 418
രാഹുലിന്റെ യുഎഇ സന്ദര്‍ശനം നീട്ടി,

കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ യുഎഇ സന്ദര്‍ശനം അനിശ്ചിതമായി നീിട്ടിവെച്ചുവെങ്കിലും താമസിയാതെ ഇവിടെയെത്തുമെന്ന് വിദേശ രാജ്യ സന്ദര്‍ശനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ഉപദേഷ്ടാവു കൂടിയായ സാം പിത്രോദ അറിയിച്ചു. ജനുവരി ഒമ്പതിനാണ് രാഹുല്‍ ഗാന്ധി യുഎഇയില്‍ എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.


ഇപ്പോള്‍ ബഹ്‌റൈനിലുള്ള രാഹുല്‍ ഗാന്ധി ഉടനെ തന്നെ സിംഗപ്പൂുരും, കാനഡയും സന്ദര്‍ശിക്കും. ബഹ്‌റൈന്‍ സന്ദര്‍ശനത്തിനു സേഷം ദുബായ് സന്ദര്‍ശിക്കുമെന്നായിരുന്നു പ്രവാസി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അറിയിപ്പ് ലഭിച്ചിരുന്നത്. ഇതിനായി വേള്‍ഡ് ട്രേഡ് സെന്ററിലെ വലിയ ഹാളും ബുക്കു ചെയ്തിരുന്നു.


ഇരുപതിനായിരത്തോളം പ്രവാസികളെ സംഘടിപ്പിച്ചുള്ള സമ്മേളനമാണ് പ്രവാസി കോണ്‍ഗ്രസ് സംഘടനകള്‍ ലക്ഷ്യമിട്ടത്. എന്നാല്‍, കുറച്ചു കൂടി വലിയ സമ്മേളനമായി ഇതിനെ മാറ്റിയെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പരിപാടി നീട്ടിവെച്ചതെന്ന് സ,ംഘാടകര്‍ പറയുന്നു. 2015 ഓഗസ്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ടു ദിവസത്തെ .യുഎഇ സന്ദര്‍ശനം നടത്തിയപ്പോള്‍ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്താലാണ് പൊതു സമ്മേളനം നടത്തിയത്. 75,000 പേരാണ് മോഡിയുടെ സമ്മേളനത്തിന് എത്തിയത്.


രാഹുലിന്റെ പൊതുയോഗവും സമാനമായ രീതിയില്‍ നടത്താനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍,. രാഹുലിന്റെ വിദേശ യാത്രകള്‍ സംഘടിപ്പിക്കുന്നത് സാം പ്ിത്രോദയാണ്. യുവ നേതാക്കളായ മുരളി ദിയോറയും ജിതേന്ദ്ര സിംഗും രാഹുലിനൊപ്പം വിദേശ രാജ്യങ്ങളില്‍ എത്തുന്നുണ്ട്.


രണ്ടാഴ്ച നീണ്ട യുഎസ് ട്രിപ്പിനു ശേഷമാണ് പുതിയ രാഹുല്‍ ഗാന്ധിയെ ലോകം കണ്ടത്. ബര്‍ക്കിലി സര്‍വ്വകലാശാലയിലെ യോഗത്തില്‍ രാഹുല്‍ ലോകത്തോട് സംവദിച്ചത് പുതിയ മനുഷ്യനായാണ്. സാം പ്ിത്രോദയെന്ന ബുദ്ധിജീവിയാണ് രാഹുലിന്റെ പ്രസംഗങ്ങള്‍ തയ്യാറാക്കുന്നത്. ബഹ്‌റൈനിലും രാഹുല്‍ എഴുതി വായിക്കുകയായിരുന്നു. ഇതോടൈ,. രാഹുലിന്റെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ക്ക് കൂടുതല്‍ സ്വീകാര്യത കൈവന്നു.


അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം ലഭിക്കുമെന്ന കണക്കു കൂട്ടലിലാണ് രാഹുലിന്റെ വിദേശ യാത്രകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ അടുത്ത തിരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തന ഫണ്ടും സ്വരൂപിക്കുക ലക്ഷ്യത്തിലുണ്ട്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ