General News

പുതിയ, തിളങ്ങുന്ന കോണ്‍ഗ്രസ് ആറു മാസത്തിനകം- രാഹുല്‍ ഗാന്ധി

Tue, Jan 09, 2018

Arabianewspaper 373
പുതിയ, തിളങ്ങുന്ന കോണ്‍ഗ്രസ് ആറു മാസത്തിനകം- രാഹുല്‍ ഗാന്ധി

2019 ലെ ലോക് സഭാ തിരഞ്ഞെടുപ്പിന് മുമ്പായി പുതിയ, തിളങ്ങുന്ന കോണ്‍ഗ്രസിനെ സമ്മാനിക്കുമെന്ന് പാര്‍ട്ടി പ്രസിഡന്റ് രാഹുല്‍ ഗാന്ധി. പാര്‍ട്ടിയുടെ പ്രവര്‍ത്തന ഫണ്ട് സ്വരൂപിക്കാനും പ്രവാസികളെ നേരില്‍ കാണാനുമായി നടത്തുന്ന വിദേശ പര്യടനത്തിന്റെ ആദ്യ ഘട്ടത്തില്‍ ബഹ്‌റൈനില്‍ എത്തിയ രാഹുല്‍ ഗാന്ധി മോഡി സര്‍ക്കാരിനെ അടുത്ത തിരഞ്ഞെടുപ്പില്‍ താഴെയിറക്കുമെന്നും പ്രഖ്യാപിച്ചു.


രാജ്യത്ത് മത വിദ്വേഷം പടര്‍ത്തുന്ന മോഡി സര്‍ക്കാര്‍ സമസ്ത മേഖലയിലും പരാജയമാണെന്നും രാഹുല്‍ ആരോപിച്ചു, കോണ്‍ഗ്രസ് അദ്ധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യമായി നടത്തുന്ന വിദേശ യാത്രയ്ക്കിടെയാണ് ബഹ്‌റൈനില്‍ രാഹുല്‍ എത്തിയത്. മതത്തിന്റേയും സംസ്‌കാരത്തിന്റേയും പേരില്‍ ആക്രമണങ്ങള്‍ അഴിച്ചു വിടുകയാണ് മോഡി സര്‍ക്കാര്‍. നാം ഇന്ത്യയുടെ ഭാഗമല്ലെന്ന വികാരം ഉണ്ടാകുന്നത് ചിന്തിക്കാന്‍ പോലുമാവില്ല, മതവും സംസ്‌കാരവും നോക്കാതെ ഏവരും ഇന്ത്യക്കാരാണെന്ന ചിന്തയുണ്ടാകുകയാണ് ആദ്യം വേണ്ടത്. ചിലര്‍ക്കെതിരെ ആക്രമണം ഉണ്ടാകുമ്പോഴും ചിലരെ ഭീഷണിപ്പെടുത്തുമ്പോഴും മൗനമാണ് ഉണ്ടാകുന്നത്. ഇങ്ങിനെ നിശബ്ദമാകരുത്.


മോഡിസര്‍ക്കാര്‍ തൊഴില്‍ അവസരം സൃഷ്ടിക്കുന്നതില്‍ വന്‍ പരാജയമാണ്. ഇതിനിടയിലാണ് സമൂഹത്തില്‍ വിഭജനങ്ങള്‍ ഉണ്ടാകുന്നത്. ഇതു രണ്ടുമാണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം,.തൊഴില്‍ അവസരം കുറയുന്നതിലുള്ള യുവാക്കളുടെ രോഷം മതവിദ്വേഷത്തിലേക്ക് തിരിച്ചുവിടുകയാണ് ബിജെപി ചെയ്യുന്നത്.


ചൈന അര ലക്ഷം തൊഴിലവസരങ്ങള്‍ നിത്യേന സൃഷ്ടിക്കുമ്പോള്‍ ഇന്ത്യ കേവലം 400 തൊഴിലവസരങ്ങളാണ് നിത്യവും സൃഷ്ടിക്കുന്നത്. തൊഴില്‍ അവസരം സൃഷ്ടിക്കുന്ന കാര്യത്തില്‍ എട്ടുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് ഇന്ത്യയില്‍ ഇപ്പോള്‍ ഉള്ളത്. 13 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിക്ഷേപ നിരക്കാണ് ഇന്ത്യയിലുള്ളത്. നോട്ടു നിരോധനം മൂലം വിദേശ ഇന്ത്യക്കാര്‍ക്ക് വന്‍ നഷ്ടമാണ് സമ്പാദ്യത്തില്‍ ഉണ്ടായതെന്നും രാഹുല്‍ പറഞ്ഞു,.


കോണ്‍ഗ്രസ് ഒരു സാധാരണ രാഷ്ട്രീയ സംഘടനയല്ലെന്നും സാമ്രാജ്യ ശക്തികളായ ബ്രിട്ടനെ തുരത്തിയ പാര്‍ട്ടിയാണെന്നും 2019 ല്‍ മോഡിയെ തുരത്താനും കോണ്‍ഗ്രസിന് ശക്തിയുണ്ടെന്നും രാഹുല്‍ പ്രവാസി കോണ്‍ഗ്രസ് അനുയായികള്‍ക്ക് മു്ന്നില്‍ പ്രസ്താവിച്ചു.


ഗുജറാത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി തങ്ങളുടെ ശക്തി കേന്ദ്രത്തില്‍ കഷ്ടിച്ച് കടന്നു കൂടുകയായിരുന്നുവെന്നും ബിജെപിക്കെതിരെയാണ് കോണ്‍ഗ്രസിന്റെ പോരാട്ടമെങ്കിലും ഇന്ത്യക്കു വേണ്ടി മികച്ചൊരു കാഴ്ചപ്പാട് കോണ്‍ഗ്രസിനുണ്ടെന്നും രാഹുല്‍ പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തുക എന്നത് അത്ര വലിയ ദൗത്യമൊന്നുമല്ല, ഇതിനായി പുതിയ കോണ്‍ഗ്രസ് ഒരുങ്ങണം. ഇതിനാണ് തങ്ങളുടെ ശ്രമം, പാര്‍ട്ടിക്കുള്ളില്‍ നിങ്ങള്‍ക്ക് താമസിയാതെ നാടകീയ മാറ്റങ്ങള്‍ കാണാനാകും, വിശ്വസനീയമായ നേതാക്കളേയും നിങ്ങള്‍ക്കു ലഭിക്കും. ആറു മാസത്തിനകം കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ ദര്‍ശിക്കാനാകുമെന്നും രാഹുല്‍ പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ