General News

പേസര്‍മാര്‍ നിറഞ്ഞാടി, വിജയം ദക്ഷിണാഫ്രിക്കയ്ക്ക്

Tue, Jan 09, 2018

Arabianewspaper 755
പേസര്‍മാര്‍ നിറഞ്ഞാടി, വിജയം ദക്ഷിണാഫ്രിക്കയ്ക്ക്

കൊലകൊമ്പന്‍മാരായ ബാറ്റ്‌സ്മാന്‍മാരെല്ലാം പേസ് കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് കടപുഴകിയ മത്സരത്തില്‍ അന്തിമ വിജയം ദക്ഷിണാഫ്രിക്കയ്ക്ക്,. വിദേശ മണ്ണിലെ ടെസ്റ്റ് വിജയത്തിന് കൊതിച്ച് കളിക്കിറങ്ങിയ ഇന്ത്യക്ക് ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 208 റണ്‍സ് മറികടക്കാനായില്ല. ഫലം 72 റണ്‍സ് തോല്‍വി.


208 റണ്‍സ് അകലെ വിജയവുമായി ഇന്ത്യ ക്രീസിലിറങ്ങിയപ്പോള്‍ ഫലം അനുകൂലമാകുമെന്ന് കരുതിയ ആരാധകര്‍ ഏറെ. എന്നാല്‍, 135 റണ്‍സിന് ഇന്ത്യയുടെ അതിശക്തമായ ബാറ്റിംഗ് നിര ചീട്ടു കൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു,


കേപ് ടൗണില്‍ ഇന്ത്യയുടെ അന്തകനായത് ആറു വിക്കറ്റ് വീഴ്ത്തിയ ഫിലാന്‍ഡറായിരുന്നു. ഒരു ദിവസത്തെ മത്സരം കൂടി ബാക്കി നില്‍ക്കെയാണ് ദക്ഷിണാഫ്രിക്ക വിജയം ആഘോഷിച്ചത്.


ഓപ്പണര്‍ ശിഖര്‍ ധവാനെ (11) പുറത്താക്കി മോര്‍ക്കലാണ് ഇന്ത്യയുടെ അടിത്തറ ഇളക്കിയത്. 13 റണ്‍സെടുത്ത മുരളി വിജയ് ഫിലാന്‍ഡര്‍ക്ക് മുന്നില്‍ കീഴടങ്ങിയതോടെ കളിയുടെ ഗതി ഏതാണ്ട് മനസിലായി. എന്നാലും ഹാര്‍ദ്ദിക് പാണ്ഡ്യ പോലുള്ള താരങ്ങളില്‍ ഇന്ത്യ വിശാസമര്‍പ്പിച്ചു, നാലു റണ്‍സെടുത്ത പൂജ്‌റയും താമസിയാതെ മടങ്ങി. നായകന്‍ വിരാട് കോഹ് ലി പിടിച്ചു നിന്നെങ്കിലും 28 റണ്‍സെടുത്ത് കോഹ് ലിയും ക്രീസിനോട് വിടപറഞ്ഞു,


10 റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റ് ഫിന്‍ലാന്‍ഡര്‍ തെറിപ്പി്ച്ചു.ആദ്യ ഇന്നിംഗ്‌സിലെ രക്ഷകനായ ഹാര്‍ദ്ദിക് പാണ്ഡ്യ ഒരു റണ്‍ എടുത്ത് മടങ്ങി.


വൃദ്ധിമാന്‍ സാഹ എട്ടു റണ്‍സുമാത്രമാണ് എടുത്തത്. അല്പം പൊരുതിയത് അശ്വിനായിരുന്നു. 27 റണ്‍സെടത്ത് അശ്വിനും പുറത്തായി. വാലറ്റക്കാരായ മുഹമദ് ഷമിയും ജസ്പ്രീത് ബുംറയും ഇന്ത്യയുടെ പരാജയത്തിന്റെ വലുപ്പം കുറയ്ക്കാനായി ശ്രമിച്ചു. എന്നാല്‍ ഫിലാന്‍ഡറുടെ പേസില്‍ ഇവരും വീണ്.ു 13 റണ്‍സെടുത്ത് ഭുവനേശ്വര്‍ കുമാര്‍ പുറത്താകാതെ നിന്നു


രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയെ 130 റണ്‍സിന് കെട്ടു കെട്ടിച്ചതോടെ കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമാകുമെന്ന് കരുതി. ഷമി, ബുംറ, ഭുവനേശ്വര്‍ പാണ്ഡ്യ എന്നിവര്‍ മികച്ച പേസ് ബൗളിംഗ് പുറത്തെടുത്തു. മൂന്നാം ദിവസം ഒരു പന്തുപോലും എറിയാനാകാതെ മഴ കളിച്ചിട്ടും ഇന്ത്യയുടെ അനിവാര്യമായ പരാജയം തടയാനായില്ല.


മഴപെയ്ത് നനഞ്ഞ പിച്ചില്‍ പന്ത് അപ്രതീക്ഷിതമായി വേഗം കൈവരിച്ചതും സ്വിംഗ് ചെയ്തതും ബാറ്റ്‌സ്മാന്‍മാരെ കുഴപ്പിച്ചു, വിക്കറ്റുകള്‍ കടപുഴകി വീണ മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ നേടിയ ലീഡാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ