General News

തോമസ് ചാണ്ടിക്ക് തിരിച്ചടി, ഹര്‍ജി പരിഗണിക്കുന്നത് മാറ്റില്ല,

Mon, Jan 08, 2018

Arabianewspaper 412
തോമസ് ചാണ്ടിക്ക് തിരിച്ചടി, ഹര്‍ജി പരിഗണിക്കുന്നത് മാറ്റില്ല,

ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് വേറൊരു ബെഞ്ചിലേക്ക് മാറ്റണമെന്ന മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഹര്‍ജി കോടതി പരിദണിച്ചില്ല,


തോമസ് ചാണ്ടിക്കു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ വിവേക് തന്‍ഖയുടെ ആവശ്യപ്രകാരമാണ് കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റാന്‍ നീക്കം നടത്തിയത്.


ജസ്റ്റീസുമാരായ ആര്‍ കെ അഗര്‍വാള്‍, അഭയ് മനോഹര്‍ സാപ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കേണ്ടിയിരുന്നത്. എന്നാല്‍, വിവേക് തന്‍ഖയ്ക്ക് സാപ്രയുള്‍പ്പെടുന്ന ബെഞ്ചിനു മുന്നില്‍ ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു.


എന്നാല്‍, ബെഞ്ച് മാറ്റാന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ഒരു ജഡ്ജി പിന്‍മാറി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ എഎന്‍ ഖാന്‍വില്‍ക്കര്‍, ഡീ വൈ ചന്ദ്രചൂഡ് എന്നിവരായിരുന്നു ഡിവിഷന്‍ ബെഞ്ചില്‍ ഉണ്ടായിരുന്നത്. ഇതില്‍ നിന്നും എ എന്‍ ഖാന്‍നവില്‍ക്കര്‍ പിന്‍മാറുകയായിരുന്നു.


ഇതിനെ തുടര്‍ന്ന് ഹര്‍ജി പരിഗണിക്കാതെ വീണ്ടും പഴയ ബെഞ്ചില്‍ തന്നെ എത്തി. ജനുവരി 11 ന് കേസ് വീണ്ടും പഴയ ബെഞ്ചില്‍ തന്നെയാകും പരിഗണനയ്ക്ക് വരിക. എന്നാല്‍,. തോമസ് ചാണ്ടിയുടെ അഭിഭാഷകനായി വിവേക് തന്റഖ ഹാജരാകുമോ എന്ന് ഇതുവരെ അറിവായിട്ടില്ല.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ