General News
കൊച്ചിയില്‍ വീപ്പക്കുള്ളില്‍ അസ്ഥികൂടം
Mon, Jan 08, 2018


കൊച്ചി കുമ്പളം കായലില്‍ വീപ്പയ്ക്കുള്ളില്‍ നിന്ന് അസ്ഥികൂടം ലഭിച്ചു, കായല്‍ വൃത്തിയാക്കുന്നതതിനിടയില് ഡെഡ്ജറില് നിന്നും ലഭിച്ച വീപ്പ കരയില്‍ ഉപേക്ഷിച്ചിരുന്നു. ഇതിനുള്ളില്‍ കോണ്‍ക്രീറ്റ് കട്ടപിടിച്ച നിലയിലായിരുന്നു.
എന്നാല്‍, കഴിഞ്ഞ ദിവസം ഇതിനുള്ളില്‍ ഈച്ചയും ഉറുമ്പും മറ്റും വരുന്നതു കണ്ടാണ് ചിലര്‍ കുത്തി പൊളിച്ചത് ് എല്ലുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസിന്റെ സാന്നിദ്ധ്യത്തില്‍ വീപ്പ പൊളിച്ച് നോക്കിയപ്പോള്‍ പ്രായപൂര്‍ത്തിയായ ആളുടെ എല്ലുകളാണ് ഇതെന്ന് തിരിച്ചറിഞ്ഞു.
ഒരു വര്‍ഷത്തോളം പഴക്കമുള്ളതാണ് ശരീരാവശിഷ്ടമെന്നും കണ്ടെത്തി. മുമ്പ് ഇതേ ഭാഗത്ത് ചാക്കില്‍ കെട്ടില്‍ നിലയില്‍ മൃതദേഹം കണ്ടെത്തിയിരുന്നു, ഈ കേസിന് ഇതുവരെ തുമ്പുണ്ടായിട്ടില്ല.
കൊലചെയ്ത ശേഷം മൃതദേഹം വീപ്പയ്ക്കകത്താക്കി കോണ്‍ക്രീറ്റ് മിക്സചര്‍ നിറച്ച് കായലില്‍ തള്ളുകയായിരുന്നുവെന്നാണ് കരുതുന്നത്. കായലിന്റെ അടിത്തട്ടില്‍ ഏറെ നാള് കിടന്നശേഷം യാദൃശ്ചികമായി കായല്‍ വൃത്തിയാക്കുന്നതിനിടെ ലഭിക്കുകയായിരുന്നു.
സിമന്റ് കണ്ടതിനെ തുടര്‍ന്നാണ് മത്സ്യത്തൊഴിലാളികള്‍ ഇത് ഉപേക്ഷിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ സമീപ പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നും കാണാതായ വ്യക്തികളുടെ വിവരം പോലീസ് പരിശോധിച്ച് വരുകയായാണ്. ഇതേ കാലയളവില്‍ നിര്‍മാണം നടന്ന കെട്ടിടങ്ങളെ ചുറ്റിപ്പറ്റിയും അന്വേഷണം പുരോഗമിക്കുകയാണ്. ചില ക്വട്ടേഷന്‍ സംഘങ്ങളെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്.
അതേസമയം, കായല്‍ വൃത്തിയാക്കുന്നത് അറിഞ്ഞിരുന്നുവെങ്കില്‍ കൊല ചെയ്തവര്‍ വീപ്പ കടത്തിയേനെയെന്നും പോലീസ് കരുതുന്നു. ഇതിനെ തുടര്‍ന്ന് ഈ പ്രദേശത്തുള്ളവര്‍ക്ക് പങ്കുള്ളതായി പോലീസ് സംശയിക്കുന്നില്ല. അടിയൊഴുക്കുള്ളതിനാല്‍ ചിലപ്പോള്‍ മറ്റു ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയതാകും എന്നും പോലീസ് സംശയിക്കുന്നുണ്ട്.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- മണല്‍ മാഫിയയെ കുറിച്ച് വാര്‍ത്ത നല്കിയ മാധ്യമ പ്രവര്‍ത്തകനെ ട്രക്കിടിച്ച് കൊലപ്പെടുത്തി
- അഷറഫിന്റെ ജീവിതം സിനിമയാകുന്നു, മമ്മൂട്ടി നായകന്
- കമന്ററി ബോക്സില്‍ ഗവാസ്കറുടെ നാഗിന് ഡാന്‍സ്, രോഷം പൂണ്ട് ബംഗ്ലാ ഫാന്‍സ്
- വത്തക്കകളുമായി പ്രതിഷേധം ശക്തം
- ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
- പാലക്കാട് വരള്‍ച്ച രൂക്ഷം, കിണറുകള്‍ വറ്റിവരണ്ടു
- ബിജെപിയില്സ ചേരുമെന്ന പ്രചാരണം അടിസ്ഥാന രഹിതം - കെ സുധാകരന്
- കൊല്‍ക്കത്തയിലെ ഖനി കമ്പനി ബാങ്കുകളില്‍ നിന്നും തട്ടിയെടുത്തത് 11,000 കോടി
- ദുബായ് ഇതുവരെ കാണാത്ത മലയാളിക്കും ദുബായ് ഡ്യുൂട്ടി ഫ്രീയുടെ പത്തു ലക്ഷം ഡോളര്‍ മ
- കലാഭവന്‍ മണി ഓര്‍മയായിട്ട് രണ്ടു വര്‍ഷം

Latest News Tags
Advertisment