General News

ഗാന്ധിജിയെ വധിച്ചത് ഗോഡ്‌സെ തന്നെ, പുനരന്വേഷണം വേണ്ട-അമിക്കസ് ക്യുറി

Mon, Jan 08, 2018

Arabianewspaper 612
ഗാന്ധിജിയെ വധിച്ചത് ഗോഡ്‌സെ തന്നെ, പുനരന്വേഷണം വേണ്ട-അമിക്കസ് ക്യുറി

മഹാത്മഗാന്ധിയെ വെടിവെച്ചു കൊന്ന സംഭവത്തിലെ ദുരുഹത നീക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ അമിക്കസ് ക്യുറിയാണ് പുനരന്വേഷണം വേണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയത്.


ഗാന്ധിജിയെ വധിച്ചതില്‍ ഗോഡ്‌സെക്ക് മാത്രമല്ല പങ്കെന്നും ഗോഡ്‌സെ ചാവേര്‍ മാത്രമായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.


ഗാന്ധിജിയുടെ ശരീരത്തില്‍ നാലു വെടിയുണ്ടകള്‍ ഏറ്റിരുന്നുവെന്നും ഇതില്‍ മൂന്നെണ്ണം ഗോഡൃ്‌സെയുടേ തോക്കില്‍ നിന്നും മറ്റൊരണ്ണം വേറെരു തോക്കില്‍ നിന്നുമാണ് പായിച്ചതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.


എന്നാല്‍, ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്നും ഇതിന് തെളിവില്ലെന്നും ദുരൂഹതയില്ലെന്നും ഇതിനാല്‍ പുനരന്വേഷണം ആവശ്യമില്ലെന്നും അമിക്കസ് ക്യുറി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.


അഭിഭാഷകരായ അമരീന്ദര്‍ സരണ്‍, ശ#്ജിത് ഗുരു, സമര്‍ത്ഥ ഖന്ന എന്നിവരാണ് അമികസ് ക്യുറി അംഗങ്ങള്‍,. വിചാരണ കോടതിയുടെ 4000 പേജ് വരുന്ന രേഖകളും 1969 ലെ ജീവന്‍ ലാല്‍ കപൂര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടും പരിശോധിച്ചാംണ് പുനരന്വേഷണം ആവശ്യമില്ലെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.


വിഡി സവര്‍ക്കറുടെ അനുയായിയാണ് കേസ് നല്‍കിയത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ