General News

ഡോക്യുമെന്ററിക്ക് അനുമതിയില്ല- സെന്‍സര്‍ ബോര്‍ഡ് മേഖല ഓഫീസറെ നീക്കി

Mon, Jan 08, 2018

Arabianewspaper 451
ഡോക്യുമെന്ററിക്ക് അനുമതിയില്ല- സെന്‍സര്‍ ബോര്‍ഡ് മേഖല ഓഫീസറെ നീക്കി

അടിയന്താരവസ്ഥയിലെ പോലീസ് മര്‍ദ്ദനങ്ങളെ കുറിച്ചുള്ള ഡോക്യമെന്ററിക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മേഖല ഓഫീസര്‍ ഡോ എ പ്രതിഭയെ നീക്കി.


പ്രതിഭയ്ക്ക് പുറമേ ചെന്നൈ, ബംഗളൂരു, തുടങ്ങിയ ആറോളം മേഖല ഓഫീസ് ഡയറക്ടര്‍മാരേയും നീക്കി. കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കേറ്റ് ബോര്‍ഡിന്റെ ശുപാര്‍ശയിലാണ് നടപടി.


21 മന്ത്‌സ് ഓഫ് ഹെല്‍ എന്ന പേരില്‍ യദു വിജയകൃഷ്ണന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററിക്കാണ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. മാറ്റങ്ങള്‍ വരുത്തന്നതിനെ കുറിച്ചുള്ള കുറിപ്പൊന്നുമില്ലാതെയാണ് തന്റെ ചിത്രത്തിന് അനുമതി നിഷേധിച്ചതെന്ന് യദു പറയുന്നു.


ഇതിനെതിരെ ബിജെപി-ആര്‍എസ്എസ് നേതൃത്വം പരാതിയുമായി കേന്ദ്രത്തെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സെന്‍സര്‍ ബോര്‍ഡ് റീജിയണല്‍ ഡയറക്ടര്‍ പ്രതിഭയെ നീക്കിയത്.


ഇന്ദിരാഗാന്ധിയുടെ ഭരണത്തിനിടെ സംഭവിച്ച അടിയന്തരാവസ്ഥ കാലത്ത് ജനാധിപത്യ ധ്വംസനങ്ങള്‍ക്കെതിരെ ആര്‍എസ്എസ് നടത്തിയ സമരങ്ങളെ മഹത്വ വത്കരിക്കുന്നതാണ് ഡോക്യുമെന്ററി.


എന്നാല്‍,. ഇതില്‍ പോലീസ് മര്‍ദ്ദനം വെളിവാക്കുന്ന അമിതമായ അക്രമം ചിത്രീകരിച്ചിട്ടുണ്ടെന്നും മഹാത്മാ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും ദേശീയ പതാകയെ അവമതിക്കുന്നുവെന്നും ഇന്ദിരാ ഗാന്ധിയുടെ മോശമാക്കുന്നതായും തെളിവുകളുടെ അടിസ്ഥാനമില്ലാതെയാണ് ഡോക്യുമെന്ററി ചിത്രീകരിച്ചിരിക്കുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡോക്യുമെന്ററിക്ക് അനുമതി നിേഷധിച്ചതെന്ന് സെന്‍സര്‍ ബോര്‍ഡ് പറയുന്നു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ