General News

വനിതാ ഡോക്ടര്‍ക്കെതിരെ ഡ്രൈവറുടെ അശ്ലീല ആംഗ്യം , പരാതി

Mon, Jan 08, 2018

Arabianewspaper 494
വനിതാ ഡോക്ടര്‍ക്കെതിരെ ഡ്രൈവറുടെ അശ്ലീല ആംഗ്യം , പരാതി

സ്വകാര്യ ബസിലെ ഡ്രൈവര്‍ വനിതാ ഡോക്ടര്‍ക്കെതിരെ അശ്ലീല ആംഗ്യം കാണിച്ചതിനെതിരെ പത്തനം തിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി. യുവതിയായ ഡോക്ടര്‍ ജോലിക്ക് പോകുന്നതിനിടെ സ്വകാര്യ ബസില്‍ കയറുകയായിരുന്നു.


ബസില്‍ കയറി ഡ്രൈവറുടെ പിന്‍ സീറ്റില്‍ ഇരുന്ന യുവതിയെ കണ്ണാടിയിലൂടെ നോക്കി ചിരിക്കുകയും തുടര്‍ന്ന് അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്‌തെന്നാണ് പരാതി.


അടുര്‍-പത്തനം തിട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വാകാര്യ ബസിലെ ഡ്രൈവര്‍ക്കെതിരെയാണ് പരാതി. ഇയാളുടെ അവഹേളനം തുടര്‍ന്നപ്പോള്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. സ്ത്രീയുടെ അന്തസിനെ അവഹേളിക്കുന്ന ബലാല്‍ക്കാര സമമായ കുറ്റമാണ് ഐപിസി 509, 354 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.


ഈ ദൃശ്യങ്ങള്‍ അടങ്ങിയ ക്ലിപ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ