General News

ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ നടപടി

Mon, Jan 08, 2018

Arabianewspaper 480
ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ നടപടി

ആധാര്‍ വിവരങ്ങള്‍ അനധികൃതമായി ചോര്‍ത്തിയതിന് ദി ട്രിബ്യുണ്‍ പത്രത്തിന്റെ ലേഖിക രചന ഖൈറയ്ക്ക് എതിരെ പോലീസ് കേസ് എടുത്തു. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചെന്നാരോപിച്ചാണ് കേസ്. ക്രൈം ബ്രാഞ്ച് സൈബര്‍ സെല്ലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.


രചനയ്ക്ക് വിവരങ്ങള്‍ എടുക്കാന്‍ 500 രൂപയ്ക്ക് ലോഗിന്‍ , പാസ് വേര്‍ഡ് എന്നിവ നല്‍കിയ റാക്കറ്റിലെ അനില്‍ കുമാര്‍, സുനില്‍ രാജ് എന്നിവരുടെ പേരിലും കേസ് എടുത്തു.


പേ ടിഎമ്മിലൂടെ പണം നല്‍കിയ ശേഷം തനിക്ക് അഞ്ജാത സംഘം ആധാര്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ലോഗിന്‍ നെയിം,പാസ് വേര്‍ഡ് എന്നിവ നല്‍കി ഇതുപയോഗിച്ച് ആധാര്‍ നമ്പറുകള്‍ നല്‍കിയപ്പോള്‍ ഈ നമ്പറുകാരുടെ പേരും മേല്‍ വിലാസവും, ഈ മെയില്‍ അക്കൗണ്ട് , ഫോണ്‍ നമ്പര്‍ എന്നിവ ലഭ്യമായെന്നാണ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.


എന്നാല്‍, ആരുടെ വിവരങ്ങളാണ് ലഭ്യമായതെന്നും ആധാര്‍ വിവരങ്ങളുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ആദായനികുതി വിവരങ്ങളോ ലഭ്യമായതായി അറിവില്ല.


ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ മാധ്യമ പ്രവര്‍ത്തക ക്രിമിനല്‍ ഗൂഡാലോന നടത്തിയെന്ന് പോലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു. യൂണിക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യയുടെ പഞ്ചാബ് മേഖല ഡയറക്ടര്‍ ജനറലാണ് പോലീസില്‍ പരാതി നല്‍കിയത്.


എന്നാല്‍, ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നും ആര്‍ക്കും ഹാക് ചെയ്ത് ലഭിക്കില്ലെന്നും ഉദ്യോഗസ്ഥരെ കൈക്കൂലി നല്‍കി വശത്താക്കിയാല്‍ മാത്രമെ ലോഗിന്‍ നെയിം പാസ്വേര്‍ഡ് എന്നിവ ലഭിക്കുകയുള്ളുവെന്നും യൂണിക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ആര്‍ത്തിച്ച് അവകാശപ്പെടുന്നുണ്ട്.


പൊതുജനതാല്‍പര്യാര്‍ത്ഥം മാധ്യമ പ്രവര്‍ത്തകര്‍ അനധികൃതമായി പോലും നടത്തുന്ന ഇടപാടുകള്‍ക്കെതിരെ കേസ് എടുക്കുന്നത് മാധ്യമ സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റമാണെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് അഭിപ്രായപ്പെട്ടു. മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ കേസ് എടുത്തതില്‍ പഞ്ചാബ് പോലീസിനെതിരെ പ്രതിഷേധവും രേഖപ്പെടുത്തി.

Tags : Aadhaar 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ