General News

അതിര്‍ത്തിയിലെ ഗ്രാമീണരുടെ രക്ഷയ്ക്ക് 14,000 ബങ്കറുകള്‍

Mon, Jan 08, 2018

Arabianewspaper 409
അതിര്‍ത്തിയിലെ ഗ്രാമീണരുടെ രക്ഷയ്ക്ക് 14,000 ബങ്കറുകള്‍

ഇന്ത്യ-പാക് അതിര്‍ത്തി സംഘര്‍ഷം കനത്ത തോതില്‍ തുടരുന്നതിനിടെ ഗ്രാമീണരുടെ ജീവന്റെ സുരക്ഷ പരിഗണിച്ച് 14,000 ബങ്കറുകള്‍ നിര്‍മിക്കാന്‍ പ്രതിരോധ വകുപ്പ് പദ്ധതി.


415 .73 കോടി ചെലവിട്ടുള്ള പദ്ധതിക്ക് മന്ത്രിസഭ അനുമതി നല്‍കി. അതിര്‍ത്തിയില്‍ മോര്‍ട്ടാര്‍-ഷെല്‍ ആക്രമണം രൂക്ഷമാകുമ്പോള്‍ ഗ്രാമീണരെ ഒഴിപ്പിക്കുക എന്ന ശ്രമകരമായ ജോലിയാണ് സൈന്യത്തിന് മുന്നിലുള്ളത്. ഇത് പ്രത്യാക്രമണ സാധ്യതകളെ ഇല്ലാതാക്കുന്നുമുണ്ട്.


ഇതിനെ തുടര്‍ന്നാണ് പാക് സൈന്യം ഗ്രാമീണരെ ലക്ഷ്യമിടുന്നത് ഒഴിവാക്കാന്‍ അതിര്‍ത്തിയിലുടനീളം 14,000 ബങ്കറുകള്‍ നിര്‍മിക്കുന്നത്. ഭൂമിക്കടിയിലെ വാസസ്ഥാലമായാണ് ഇതിന്റെ ഘടന, രണ്ട് മുറികളും അടുക്കളയും ശുചി മുറിയും എല്ലാ ഉള്ള സൗകര്യം ഇതിലുണ്ടാകും. ഏഴു മുതല്‍ 40 വരെ ആളുകള്‍ക്ക് രണ്ടാഴ്ചയിലേറെ കഴിയാവുന്ന തരത്തിലാണ് ഇതിന്റെ നിര്‍മാണം.


സൈനികര്‍ക്കായും ബങ്കറുകള്‍ നിര്‍മിക്കും. വെടിവെപ്പും ഷെല്‍ ആക്രമണവും ഉണ്ടായാല്‍ സുരക്ഷിതരാകാനായാണ് ഇത്. നിയന്ത്രണ രേഖയ്ക്ക് അടുത്തുള്ള പൂഞ്ചിലും രജൗറി മേഖലയിലും 7298 ബങ്കറുകളും രാജ്യാന്തര അതിര്‍ത്തിയായ സാംബ, ജമ്മു, കത്തൂര എന്നിവടങ്ങളില്‍ 7162 ബങ്കറുകളും നിര്‍മിക്കും.


കഴിഞ്ഞ വര്‍ഷം പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ 12 ഗ്രാമ വാസികള്‍ കൊല്ലപ്പെട്ടിരുന്നു. അതിര്‍ത്തിയിലെ ജനങ്ങള്‍ക്കും അവരുടെ വളര്‍ത്തു മൃഗങ്ങള്‍ക്കും സംരക്ഷണം ബങ്കറുകള്‍ നല്‍കും. സൈനികര്‍ക്കുള്ള ബങ്കറുകളില്‍ വാര്‍ത്താ വിനിമയ സംവിധാനങ്ങളും ഉണ്ടാകും.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ