General News

ബംഗലൂരില്‍ ബാറിന് തീപിടിച്ച് അഞ്ചു പേര്‍ മരിച്ചു

Mon, Jan 08, 2018

Arabianewspaper 354
ബംഗലൂരില്‍ ബാറിന് തീപിടിച്ച് അഞ്ചു പേര്‍ മരിച്ചു

ബംഗലൂരിലെ കലാശിപാളയത്തെ ബാറിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചു ജീവനക്കാര്‍ മരിച്ചു. ജീവനക്കാര്‍ ബാറില്‍ തന്നെ കിടന്നുറങ്ങുമ്പോഴായിരുന്നു അപകടം. തിങ്കളാഴ്ച പുലര്‍ച്ചെയാമ് തീപിടിത്തം ഉണ്ടായത്.


കെ ആര്‍ മാര്‍ക്കറ്റിനു സമീപമുള്ള കെട്ടിടത്തിലാണ് ബാര്‍ പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ബാര്‍. പുലര്‍ച്ചെ രണ്ടരയോടാണ് തീ പടര്‍ന്നത്. എസിയില്‍ നിന്നുള്ള വിഷപുക ശ്വസിച്ചാണ് മരണമെന്ന് കരുതുന്നു. ഉറങ്ങിക്കിടന്നവര്‍ ബോധരഹിതരായെന്നാണ് പോലീസ് പറയുന്നത്.


പുകയും തീയും പടര്‍ന്ന ഉടനെ സമീപ വാസികളാണ് പോലീസിലും ഫയര്‍ പോഴ്‌സിലും വിവരം ആറിയിച്ചത്. തീ അണച്ച ശേഷം മാത്രമാണ് ഇതിനുള്ളില്‍ കിടന്നുറങ്ങിയവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.


പ്രസാദ് (20), മഹേഷ് (35), മഞ്ജു നാഥ് (45) കീര്‍ത്തി (24) സ്വാമി(23) എന്നിവരാണ് മരിച്ചത്. എസിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യുട്ടാണ് അപകടകാരണം എന്ന് കരുതുന്നു.


 

Tags : Bengaluru 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ