Sports News
പാണ്ഡ്യയുടെ ഒറ്റയാന് പോരാട്ടം , നാണക്കേടില്‍ നിന്നും കരകയറാന്‍ ഇന്ത്യ
Sun, Jan 07, 2018


മുന്‍ നിരബാറ്റിംഗ് താരങ്ങള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ഇന്ത്യക്ക് രക്ഷകരായത് വാലറ്റമാണ്. ദക്ഷിണാഫ്രിക്കയുടെ മണ്ണില്‍ പരാജയത്തില്‍ നിന്നും കരകയറാനാകുമോ എന്ന തത്രപ്പാടിലാണ് ഇന്ത്യ. ആദ്യ ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 142 റണ്‍സ് ലീഡായി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സില്‍ രണ്ടിന് 65 എന്ന നിലയിലാണ്.
ബാറ്റിംഗില്‍ സെഞ്ച്വറിയോളം എത്തിയ ശേഷം, ബൗളിംഗിലും മികവു കാട്ടിയ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഓള് റൗണ്ട് പ്രകടനമാണ് രണ്ടാം ദിവസത്തെ കളിയുടെ പ്രത്യേകത. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗിസില്‍ ഓപ്പണര്‍മാരെ രണ്ടു പേരേയും പുറത്താക്കിയത് പാണ്ഡ്യയാണ്.
നേരത്തെ, ഹാര്‍ദ്ദിക് പാണ്ഡ്യയും ഭുവനേശ്വര്‍ കുമാറുമാണ് ഇന്ത്യയുടെ സ്കോര്‍ 200 കടത്തിയത്. ഒടുവില്‍ 209 ന് ഇന്ത്യയുടെ എല്ലാ ബാറ്റ്സ്മാന്മാരും പുറത്താകുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക 286 റണ്‍സാണ് എടുത്തത്.
95 പന്തില്‍ നിന്ന് 93 റണ്‍സ് അടിച്ചെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ രക്ഷകന്, 92 ന് ഏഴെന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയെ ഹാര്‍ദിക്ക് പാണ്ഡ്യ ഒറ്റയ്ക്ക് കരകയറ്റുകയായിരുന്നു. 26 റണ്‍സെടുത്ത് ഭുവനേശ്വര്‍ കുമാര്‍ മികച്ച പിന്തുണയും നല്കി. ഒരു വശത്ത് പാണ്ഡ്യെ ആക്രമിച്ച് കളിച്ചപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ പക്വതയോടെ പിടിച്ചു നിന്നു. എട്ടാം വിക്കറ്റില്‍ ഇരുവരും നേടിയ 99 റണ്‍സിന്റെ കുട്ടുക്കെട്ടാണ് ഇന്ത്യയുടെ സ്കോര്‍ ഉയര്‍ത്തിയത്.
14 ബൗണ്ടറികളും ഒരു സിക്സും അടങ്ങുന്നതാണ് പാണ്ഡ്യയുടെ ഇന്നിംഗിസ്. കരിയറിലെ മൂന്നാം ടെസ്റ്റ് മാത്രം കളിക്കുന്ന പാണ്ഡ്യയ്ക്ക് രണ്ടാം ടെസ്റ്റ് സെഞ്ച്വുറിയാണ് നഷ്ടമായത്. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റില്‍ 86 പന്തില്‍ നിന്നാണ് പാണ്ഡ്യ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വുറി നേടിയത്. എട്ടാമനായി ബാറ്റിംഗിനിറങ്ങി സെഞ്ച്വുറി നേടി എന്ന ബഹുമതിയും പാണ്ഡ്യക്ക് ലഭിച്ച്ിരുന്നു,
മുന്നിന് 28 എന്ന നിലയില്‍ കളി ആരംഭിച്ച ഇന്ത്യയുടെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീണു. പൂജ്റ (26), രോഹിത് ശര്‍മ (11), അശ്വിന് (12), വൃദ്ധിമാന്‍ സാഹ(0). എന്നിവരും പൊടുന്നനെ മടങ്ങി.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- സിദ്ദുവിനെതിരെ ആദായനികുതി വകുപ്പിന്റെ നടപടി
- ബംഗാളില്‍ കലാപം, കേന്ദ്ര മന്ത്രിയെ പോലീസ് തടഞ്ഞു
- സിബിഎസ്ഇ പേപ്പര്‍ ചോര്‍ച്ച; കോച്ചിംഗ് സെന്റര്‍ ഉടമ പിടിയില്‍
- സിബിഎസ്ഇ പരീക്ഷ : പതിനായിരത്തോളം വിദ്യാര്‍ത്ഥികളെ ബാധിച്ചു
- അപകടത്തില്‍പ്പെട്ട വയോധികയെ ആരും തിരിഞ്ഞു നോക്കിയില്ല
- പിണറായി ഗഡ്കരിയുമായി ചര്‍ച്ച നടത്തി
- ഷമി ഭാര്യയെ കാണാന്‍ കൂട്ടാക്കിയില്ല, മകളെ കണ്ടു
- മലപ്പുറത്ത് വന്‍ സ്ഫോടക വസ്തു ശേഖരം പിടികൂടി
- കിം ചൈനയിലെത്തി ചര്‍ച്ച നടത്തി
- കാവേരി പ്രശ്നത്തില്‍ പ്രതിഷേധം,, സഭ പിരിഞ്ഞു

Latest News Tags
Advertisment