General News

യോഗിയുടെ യുപിയില്‍ ഹജ്ജ് ഹൗസിന് കാവി നിറം. പ്രതിഷേധം ശക്തമായി , വെള്ളയടിച്ചു

Sun, Jan 07, 2018

Arabianewspaper 509
യോഗിയുടെ യുപിയില്‍ ഹജ്ജ് ഹൗസിന് കാവി നിറം. പ്രതിഷേധം ശക്തമായി , വെള്ളയടിച്ചു

യോഗി ആദിത്യനാഥിന്റെ യുപിയില്‍ കാവിയുടെ അതിപ്രസരം ഹജ്ജ് കമ്മറ്റിയുടെ ഓഫീസിനേയും ബാധിച്ചു. ലക്‌നൗ വിലെ ഹജ്ജ് ഹൗസ് കാവി നിറത്തില്‍ പൊതിഞ്ഞ് കണ്ടവര്‍ മൂക്കത്തു വിരല്‍ വെച്ചു,.


കാവിയുടെ അതിപ്രസരം സ്‌കൂളുകളിലും പൊതു ഗതാഗത സംവിധാനങ്ങളിലും എല്ലാം നിറഞ്ഞാടിയപ്പോഴാണ്. മതന്യുനപക്ഷങ്ങളുടെ സ്ഥാപനങ്ങളിലേക്കും കാവിയുടെ വരവ്.


പച്ചയും വെള്ളയും നിറമായിരുന്നു ഹജ്ജ് ഹൗസിന് ഉണ്ടായിരുന്നത്. ഹജ്ജ് തീര്‍ത്ഥാടന കാലത്ത് വിമാനത്താവളത്തിലേക്ക് പോകും മുമ്പുള്ള ഇടത്താവളമാണ് ഇത്.


എന്നാല്‍,. ഹജ്ജ് ഹൗസ് മോടിപിടിക്കാന്‍ മാത്രമാണ് ഉത്തരവിട്ടതെന്നും പച്ചയില്‍ വെള്ള നിറം മിശ്രിതമായപ്പോള്‍ കാവി പോലെ തോന്നിയതാണെന്നും വീണ്ടും ഇവിടെ വെള്ളപെയിന്റ് അടിച്ചതോടെ നിറം മാറിയെന്നും യുപി സര്‍ക്കാര്‍ വിശദീകരിക്കുന്നു.


ഇങ്ങിനെ ചെയ്തത് കരാറുകാരനാണെന്നും ഒരിടത്തും പെയിന്റിന്റെ നിറം മാറ്റാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും സര്‍ക്കാര്‍ വിശദീകരണക്കുറിപ്പില്‍ പറയുന്നു. കരാറുകാരനെതിരെ നടപടി എടുക്കുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.


മുഖ്യമന്ത്രി കാഷായ വേഷ ധാരിയായതിനാല്‍ യുപിയിലെ ഒട്ടുമിക്ക സ്ഥാപനങ്ങളിലും കാവിയുടെ അതിപ്രസരമായെന്നാണ് പൊതുവില്‍ പരാതി.


അതേസമയം, അഖിലേഷ് സര്‍ക്കാര്‍ ഭരിച്ച കാലാത്ത് സമാജ് വാദി പാര്‍ട്ടിയുടെ കൊടിയുടെ നിറമായിരുന്നു സ്ഥാപനങ്ങള്‍ക്കും ബസുകള്‍ക്കും നല്‍കിയിരുന്നതെന്നും എന്നാല്‍, ബിജെപിയുടെ നിറം നല്‍കുമ്പോള്‍ പ്രതിഷേധിക്കുന്നതില്‍ കഴമ്പില്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ