General News

ബല്‍റാമിനെതിരെ ശക്തമായ പ്രതിഷേധം , കോണ്‍ഗ്രസിന്റെ താക്കീത്

Sun, Jan 07, 2018

Arabianewspaper 477
ബല്‍റാമിനെതിരെ ശക്തമായ പ്രതിഷേധം , കോണ്‍ഗ്രസിന്റെ താക്കീത്

എകെജിയെ അപമാനിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാമിനെതിരെ ശക്തമായ പ്രതിഷേധം. കോണ്‍ഗ്രസിനുള്ളില്‍ നിന്നും കടുത്ത വിയോജന ശബ്ദമാണ് ഉയരുന്നത്. കെപിസിസി പ്രസിഡന്റ് എംഎം ഹസനും, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ബല്‍റാമിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തു വന്നു.


ബല്‍റാമിന്റെ അഭിപ്രായം പരിധി കടന്നതാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് എംഎം ഹസന്‍ താക്കീതു നല്‍കി.


ബല്‍റാമിന്റേത് വ്യക്തിപരമായ നിലപാടാണ്. ഇത് കോണ്‍ഗ്രസ് നയമല്ല. ബല്‍റാമുമായി താന്‍ ഫോണില്‍ ബന്ധപ്പെട്ടെന്നുവെന്നും സംഭവത്തില്‍ വിശദീകരണം ചോദിച്ചെന്നും ഹസന്‍ പറഞ്ഞു,

സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയ്ക്കിടെയുണ്ടായ വ്യക്തിപരമായ അഭിപ്രായ പ്രകചനങ്ങള്‍ മാത്രമാണിതെന്നും എന്നാല്‍,. ഇത്തരം പരാമര്‍ശങ്ങള്‍ പാടില്ലെന്നും താന്‍ ബല്‍റാമിനോട് ആവശ്യപ്പെട്ടതായി ഹസന്‍ പറഞ്ഞു.


ബല്‍റാമിന് ചരിത്ര ബോധമില്ലെന്നും സംഘി പാളയത്തില്‍ എത്താനുള്ള തിടുക്കമാണെന്നും സിപിഐയുടെ യുവ എംഎല്‍എ മുഹമദ് മുഹ്‌സിന്‍ പറഞ്ഞു,


വിടി ബല്‍റാമിന്റേത് സാമാന്യ ബോധമില്ലാത്ത ജല്‍പനമാണ്. കോണ്‍ഗ്രസു കാരനെ ചരിത്രം പഠിപ്പിക്കുന്നത് പട്ടിയുടെ വാല്‍ നിവര്‍ത്താന്‍ ശ്രമിക്കുന്നതു പോലെയാണെന്നും മുഹമദ് മുഹ്‌സിന്‍ അഭിപ്രായപ്പെട്ടു.


എകെജിയെക്കുറിച്ചുള്ള ആരോപണങ്ങള്‍ പിന്‍വലിച്ച് കേരള ജനതയോട് മാപ്പു പറയാന്‍ ബല്‍റാം തയ്യാറാകണമെന്ന് മുഹ്‌സിന്‍ ആവശ്യപ്പെട്ടു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ