General News

എകെജിയെ അവഹേളിച്ചു, ബല്‍റാമിന്റെ ഓഫീസ് അടിച്ചു തകര്‍ത്തു

Sun, Jan 07, 2018

Arabianewspaper 439
എകെജിയെ അവഹേളിച്ചു, ബല്‍റാമിന്റെ ഓഫീസ് അടിച്ചു തകര്‍ത്തു

കമ്യൂണിസ്റ്റ് നേതാവ് എകെജിയെ ബാലപീഡകനെന്ന് അവഹേളിച്ച കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാമിന്റെ തൃത്താലയിലെ ഓഫീസ് സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.


എകെ ഗോപാലനെ കുറിച്ച് വിടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ നടത്തിയ പരാമര്‍ശമാണ് പ്രകോപനത്തിന് കാരണം. ശനിയാഴ്ച വൈകീട്ട് പ്രകടനമായി എത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ബല്‍റാമിന്റെ ഓപീസ് തല്ലിതകര്‍ക്കുകയായിരുന്നു.


ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായതോടെ കോണ്‍ഗ്രസ് നേതാക്കളും മറ്റും ബല്‍റാമിനെതിരെ രംഗത്ത് വന്നു. കോണ്‍ഗ്രസിന്റെ അഭിപ്രായമല്ല ബല്‍റാം പറഞ്ഞതെന്ന് കെ മുരളീധരനും കെപിസിസി പ്രസിഡന്റ് എംഎം ഹസനും പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ