General News
കാലിത്തീറ്റ കുംഭകോണം: ലാലുവിന് മൂന്നര വര്‍ഷം തടവും പിഴയും
Sat, Jan 06, 2018


കാലിത്തീറ്റ കുംഭ കോണ കേസില്‍ രാഷ്ട്രീയ ജനതാ ദള്‍ അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് സിബിഐ കോടതി മൂന്നര വര്‍ഷം തടവു ശിക്ഷ വിധിച്ചു. അഞ്ചു ലക്ഷം രൂപ പിഴയും ഒടുക്കണം.
റാഞ്ചിയിലെ ജയിലില്‍ കഴിയുന്ന ലാലു പ്രസാദ് യാദവിനെ സുരക്ഷാ കാരണങ്ങളാല്‍ കോടതിയില്‍ ഹാജരാക്കിയില്ല. പകരം വീഡിയോ കോണ്ഫറന്സു വഴി ലാലുവിനെ കോടതി മുറിയില്‍ തത്സമയം പ്രദര്‍ശിപ്പിച്ച് വിധി പ്രസ്താവിക്കുകയായാരുന്നു.
ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നും കുറഞ്ഞ ശി്ക്ഷ നല്‍കണമെന്നും ലാലു കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. കുംഭകോണവുമായി നേരിട്ട് ബന്ധമില്ലെന്നും ആരോഗ്യ സ്ഥിതിയും പ്രായവും കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് ലാലുവിന്റെ അഭിഭാഷകന് വാദിച്ചു.
കാലിത്തീറ്റ കുംഭ കോണ കേസില്‍ ആദ്യ കേസില്‍ അഞ്ചു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ലാലുവിനെ രണ്ടാം കേസിലും ശിക്ഷിക്കപ്പെട്ടതോടെ എട്ടര വര്‍ഷം ശിക്ഷയായി മാറി. ഇനിയും നാലു കേസുകളില്‍ കൂടി ലാലു പ്രതിയാണ് മറ്റു കേസുകളുടെ വിചാരണ പൂര്‍ത്തിയായി. 21 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കോടതി വിധി പറയുന്നത്.
850 കോടിയുട വെട്ടിപ്പാണ് നടത്തിയത്. ഇതില്‍ ഇപ്പോള്‍ വിധി പറഞ്ഞ കേസില്‍ 89 ലക്ഷം രൂപ വ്യാജ രസീതുുകള് ഉപയോഗിച്ച് ട്രഷറിയില്‍ നിന്നും പണം പിന്‍വലിച്ചെന്നായിരുന്നു ആരോപണം.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- രോഗിയോട് അറ്റന്‍ഡറുടെ ക്രൂരത
- കമ്മാര സംഭവത്തിലെ ദിലീപിന്റെ വിവിധ ലുക്കുകള്‍
- മണല്‍ മാഫിയയെ കുറിച്ച് വാര്‍ത്ത നല്കിയ മാധ്യമ പ്രവര്‍ത്തകനെ ട്രക്കിടിച്ച് കൊലപ്പെടുത്തി
- മുംബൈയില്‍ ടാറ്റയുടെ ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങി
- ഹോം സ്കൂളിംഗ്, പാര്‍ട്ട് ടൈം പഠനം - ദുബായിയില്‍ ഇനി ഇതും സാധ്യമാകും
- മനുഷ്യന്റെ മുഖച്ഛായയുള്ള നായ
- ഗലീലിയോയുടെ ജന്മദിനത്തില് ജനിച്ച് ഐന്‍സ്റ്റീന്റെ ജന്മദിനത്തില് മരിച്ച് ഹോക്കിങ്
- ദിലീപിന്റെ കഥയോ ഇര ? ടീസറില്‍ ആ സംഭാഷണം
- ചാനല്‍ ചര്‍ച്ചയ്ക്കിടെ വാക്പോരുമായി സിപിഎം -കോണ്‍ഗ്രസ് നോതാക്കള്‍
- പോരിനൊടുവില്‍ ലിയോണ്‍ മാപ്പു പറഞ്ഞു

Latest News Tags
Advertisment