General News

ശശീന്ദ്രനെതിരായ പരാതിയില്ലെന്ന ഹര്‍ജി പിന്‍വലിച്ചു, സഹായിക്കാനെന്ന് വിശദികരണം

Sat, Jan 06, 2018

Arabianewspaper 467
ശശീന്ദ്രനെതിരായ പരാതിയില്ലെന്ന ഹര്‍ജി പിന്‍വലിച്ചു, സഹായിക്കാനെന്ന് വിശദികരണം

മന്ത്രി ശശീന്ദ്രനെതിരെ പരാതി ഇല്ലെന്ന ഹര്‍ജി ഹൈക്കോടതിയില്‍ നിന്നും പിന്‍വലിച്ചു. ഹര്‍ജി പിന്‍വലിച്ചത് ശശീന്ദ്രനെ സഹായിക്കാനാണെന്നാണ് വിശദീകരണം.


ഹൈക്കോടതിയില്‍ നിന്നും പ്രതികൂല പരാമര്‍ശം ഉണ്ടാകുമെന്ന ആശങ്കയിലാണ് പരാതി പിന്‍വലിച്ചതെന്ന് പരാതിക്കാരിയായ പെണ്‍കുട്ടി പറയുന്നു.


ഹൈക്കോടതിയില്‍ നിന്നും പ്രതികൂലമായ പരാതി വന്നാല്‍ മന്ത്രി സ്ഥാനം ലഭിക്കാന്‍ സാധ്യതയുള്ള ശശീന്ദ്രന് ഇത് തിരിച്ചടിയാകും. കീഴ് കോടതിയിലെ കേസില്‍ വിചാരണ വേളയില്‍ മൊഴി നല്‍കാതെ ദുര്‍ബലമാക്കുകയാണ് പെണ്‍കുട്ടിയുടെ നീക്കം.


അഭിഭാഷകരുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇങ്ങിനെ ചെയ്തതെന്ന് പെണ്‍കുട്ടി പറയുന്നു. നിലവില്‍ ശശീന്ദ്രന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. എന്നാല്‍, ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ശശീന്ദ്രന്റെ അഭിഭാഷകര്‍ കരുതുന്നത്.


സ്ത്രീപിഡന പരിധിയില്‍ വരുന്ന പരാതി ഒത്തു തീര്‍പ്പാക്കാന്‍ സാധിക്കില്ലെന്നാണ് നിയമ വിദഗ്ദ്ധര്‍ കരുതുന്നത്. സ്വാഭാവിക വിചാരണകള്‍ക്കു ശേഷം കേസ് തള്ളി പോകുകമാത്രമെ സാധിക്കുകയുള്ളു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ