General News

ജിഡിപി :മോഡിക്കെതിരെ രാഹുലിന്റെ കടന്നാക്രമണം

Sat, Jan 06, 2018

Arabianewspaper 504
ജിഡിപി: :മോഡിക്കെതിരെ രാഹുലിന്റെ കടന്നാക്രമണം

പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ബിജെപിയേയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചും പരിഹസിച്ചും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുലിന്റെ ട്വീറ്റ്.


ജിഡിപി എന്നാല്‍, മോഡിക്കും ബിജെപിക്കും മൊത്തം ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണെന്ന് രാഹുല്‍ പറഞ്ഞു. മൊത്തം ആഭ്യന്തര ഉത്പാദനം 2016-17 ലേക്കാള്‍ കുറവായിരിക്കും 2017-18 സാമ്പത്തിക വര്‍ഷത്തിലെന്ന കേന്ദ്ര സ്റ്റാറ്റിക്കല്‍ വകുപ്പിന്റെ റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍.സ


2016-17 ല്‍ 7.1 ശതമാനമായിരുന്നു ജിഡിപി വളര്‍ച്ച് നോട്ടു നിരോധനവും ജിഎസ്ടിയും മൂലം ഇത് കുറയുമെന്നാണ് സ്റ്റാറ്റിക്കില്‍ വകുപ്പിന്റെ റിപ്പോര്‍ട്ട്യ


ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ മിടുക്കും മോഡിയുടം മൊത്ത ഭിന്നിപ്പിക്കല്‍ രാഷ്ട്രീയവും തുടരുകയാണെന്നും പുതിയ നിക്ഷേപകങ്ങള്‍ പതിമുന്ന് വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണെന്നും ബാങ്ക് വായ്പ വളര്ച്ച 63 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലും തൊഴില്‍ അവസരങ്ങള്‍ എട്ടു വര്‍ഷത്തെ താഴ്ന്ന നിരക്കിലും കാര്‍ഷിക വളര്‍ച്ച 1.7 ശതമാനം താഴ്ന്നുവെന്നും ധനക്കമ്മി എട്ടു വര്‍ഷത്തിനുശേഷം ഏറ്റവും ഉയര്‍ന്ന നിരക്കിലും നിര്‍മാണം നിലച്ച പദ്ധതികളുടെ എണ്ണം ഉയര്‍ന്നുവെന്നും രാഹുല്‍ പറയുന്നു.


രാഹുലിന്റെ ആക്രമണങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടിയുമായി ബിജെപിയും രംഗത്ത് എത്തിയിട്ടുണ്ട്. രാഹുലും കോണ്‍ഗ്രസും മൊത്തം വൃത്തികെട്ട രാഷ്ട്രീയമാണ് ( ഗ്രോസ് ഡെര്‍ട്ടി പൊളിറ്റിക്‌സ്) ആണ് ഇപ്പോള്‍ നടക്കുന്നതെന്നും തോല്‍വികളില്‍ നിന്ന് തോല്‍വികളിലേക്ക് നീങ്ങുന്ന പാര്‍ട്ടിയുടെ തകര്‍ച്ചയില്‍ നിന്നും അണികളുടെ ശ്രദ്ധ തിരിക്കാന്‍ നടത്തുന്ന നാടകളങ്ങളാണ് ജാതി രാഷ്ട്രീയം കളിച്ച് സമുദായങ്ങളെ തമ്മില്‍ തല്ലിക്കുന്നതെന്ന് ബിജെപി ആരോപിക്കുന്നു.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ