General News

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

Sat, Jan 06, 2018

Arabianewspaper 556
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. പൂരനഗരിയിലാണ് ഇക്കുറി കലയുടെ പൂരത്തിന് അരങ്ങുണര്‍ന്നത്. നിയമസഭാ സ്പീക്കര്‍ പി ശ്രീരാമ കൃഷ്ണനാണ് കലോത്സവത്തിന് തിരി തെളിയിച്ചതച്.


മുഖ്യമന്ത്രി പിണറായി വിജയന്റെ അഭാവത്തിലാണ് ഉദ്ഘാടനം. പാര്‍ട്ടി ജില്ലാ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിനാലാണ് മുഖ്യമന്ത്രി എത്താത്തതെന്ന് സംഘാടകര്‍ അറിയിച്ചു,.


രാവിലെ ഒമ്പതിന് നിശ്ചയിച്ചിരുന്ന ഉദ്ഘാടനം ഇതു മൂലം 11.45 നാണ് നടന്നത്. വടക്കും നാഥ ക്ഷേത്രത്തിനു മുന്നിലെ തേക്കിന്‍കാട് മൈതാനിയില്‍ മെഗാ തിരുവാതിര കളിയോടെയാണ് കലോത്സവത്തിന് തുടക്കമായത്.


ആയിരം വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്ത തിരുവാതിര കളിയുടെ മുന്നിലെ ഭദ്രദീപത്തില്‍ കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ തിരിതെളിച്ചു. മത്സരമല്ല, ഉത്സവമാണെന്ന് പ്രഖ്യാപിച്ചാണ് മേളയ്ക്ക് കൊടിയുയര്‍ന്നത്.


വിവിധ കേന്ദ്രങ്ങളിലായി 24 വേദികളിലാണ് കലാമത്സവം അരങ്ങേറുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ