General News

ബോണക്കാട് കുരിശുമല ; സംഘര്‍ഷം, കല്ലേറ്, ലാത്തിചാര്‍ജ്

Sat, Jan 06, 2018

Arabianewspaper 462
ബോണക്കാട് കുരിശുമല ; സംഘര്‍ഷം, കല്ലേറ്, ലാത്തിചാര്‍ജ്

ബോണക്കാട് വന മേഖലയില്‍ കുരിശു സ്ഥാപിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷം രൂക്ഷമാകുന്നു. വിശ്വാസികളുടെ സംഘത്തെ വനം വകുപ്പും പോലീസും തടഞ്ഞതോടെ കല്ലേറും ലാത്തിചാര്‍ജും ഉണ്ടായി.


നെയ്യാറ്റിന്‍കരയില്‍ നിന്നുള്ള വിശ്വാസികളാണ് ഇവിടേക്ക് കുരിശുമല തീര്‍ത്ഥാനടനത്തിന് എത്തിയത്. വനമേഖലയില്‍ അനധികൃതമായി സ്ഥാപിച്ച് കുരിശു നീക്കം ചെയ്തത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു, നെയ്യാറ്റിന്‍ കര അതിരൂപതയിലെ വിതുര ഇടവകയുടെ കീഴില്‍ വരുന്ന പ്രദേശമാണിവിടം.


വൈദികര്‍ അടക്കമുള്ളവര്‍ക്ക് നേരെയാണ് പോലീസ് ലാത്തിവീശിയത്. ലാത്തിചാര്‍ജിലും കല്ലേറിലും പോലീസുകാര്‍ക്ക് അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ആയിരത്തിലധികം വിശ്വാസികള്‍ ഇവിടെ തമ്പടിച്ചിട്ടുണ്ട്.


ആറു പതിറ്റാണ്ടായി ബോണെക്കാട്ട് മലയുടെ മുകളില്‍ ആരാധിച്ചു വന്ന കുരിശു നീക്കം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണം. കുരിശുമല കയറ്റത്തിന് വനം വകുപ്പ് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. വിശ്വാസികള്‍ ഇവിടെ മരക്കുരിശു സ്ഥാപിച്ചിരുന്നു. 2017 ഓഗ്‌സ്ത് 27 ന് പോലീസ് ബാരിക്കേഡ് മറികടന്നെത്തിയ ചിലര്‍ തകര്‍ത്ത കോണ്‍ക്രീറ്റു കുരിശിനു പകരം മരക്കുരിശ് സ്ഥാപിച്ചിരുന്നു.


ജനുവരിയിലെ ആദ്യ വെള്ളിയാഴ്ച കുരിശു മല കയറ്റം നടത്തിവരുക പതിവാണ്. വര്‍ഷങ്ങളായി തുടരുന്ന ഈ പതിവ് ഇക്കുറിയും നടത്താനെത്തിയവരെ വനം വകുപ്പും പോലീസും തടയുകയായിരുന്നു.


കുരിശു തകര്‍ത്തത് വനം വകുപ്പാണെന്ന് വിശ്വാസികള്‍ ആരോപിച്ചെങ്കിലും സര്‍ക്കാര്‍ ഇത് നിഷേധിക്കുകയായിരുന്നു. കയ്യേറ്റ ഭൂമിയിലെ കുരിശു തകര്‍ത്ത് വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും വൈദികരും മറ്റും അടങ്ങുന്ന സംഘമാണ് പ്രതിഷേധവുമായി എത്തിയത്.


ഇവര്‍ പിരിഞ്ഞു പോകാന്‍ തയ്യാറാവാതിരുന്നതാണ് സംഘര്‍ഷത്തിന് കാരണമായത്. ചിലര്‍ പോലീസിനു നേര്‍ക്ക് കല്ല് വലിച്ചെറിഞ്ഞു. ഇതിനിടെ പോലീസ് ലാത്തി വീശി.


ജില്ലാ കളക്ടര്‍ നിയോഗിച്ച തഹസീല്‍ ദാര്‍ സ്ഥലത്തെത്തി സഭാ നേതൃത്വവുമായി സംസാരിക്കുകയും പതിനഞ്ച് പേരെ കടത്തിവിടാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പതിനഞ്ചു പേര്‍ക്ക് പകരം ആയിരത്തോളം വരുന്ന വിശ്വാസികള്‍ ഇവിടേക്ക് ഒഴുകി എത്തുകയായിരുന്നു. ഇതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ