General News

കെ കെ ശൈലജയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Sat, Jan 06, 2018

Arabianewspaper 540
കെ കെ ശൈലജയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

ആരോഗ്യ മന്ത്രി കെകെ ശൈലജയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ബിജെപി നേതാവ് കെ സുരേന്ദ്രന്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്.


ചികിത്സാ ആനുകൂല്യം കൈപ്പറ്റിയെന്നും വിലകൂടിയ കണ്ണട വാങ്ങിക്കാന്‍ സര്‍ക്കാരില്‍ നിന്നും പണം എഴുതി വാങ്ങിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെതിരെയാണ് അന്വേഷണം.


ഭര്‍ത്താവിന്റെ ചികിത്സയുടെ ചിലവ് റീഇമ്പേഴ്‌സിലൂടെ വാങ്ങിയെന്നും വരുമാനമില്ലാത്തയാളാണെന്ന വ്യാജ വിവരം നല്‍കിയാണ് പണം വാങ്ങിയതെന്നും ആക്ഷേപം ഉണ്ട്. അദ്ധ്യാപകനായി വിരമിച്ചയാളാണ് ശൈലജയുടെ ഭര്‍ത്താവ്. ഇദ്ദേഹം മുനിസിപ്പല്‍ ചെയര്‍മാനുമായിരുന്നു.


പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. അനര്‍ഹമായ ആനൂകൂല്യം പറ്റിയെന്ന ആരോപണം മന്ത്രി നിഷേധിച്ചു,.


ആശുപത്രിയിലെ ബില്ലുകള്‍ ഒരുമിച്ചായിരുന്നുവെന്നും ഇതില്‍ ഭക്ഷണത്തിന്റെ ബില്ലുകളും ഉള്‍പ്പെട്ടിരുന്നു. പ്രത്യേകം ബില്‍ ലഭ്യമല്ലാത്തതിനാലാണ് ഇത് നല്‍കിയതെന്നും ശൈലജ വിശദമാക്കി. 28,000 രൂപയ്ക്ക് കണ്ണട വാങ്ങിയതിനെ പ്രതിപക്ഷവും മറ്റും പരിഹസിച്ചിരുന്നു. രണ്ടായിരം മുതല്‍ നാലായിരം വരെ മുടക്കിയാല്‍ മികച്ച കണ്ണട ലഭിക്കുമെന്നിരിക്കെ 28,000 രൂപ മുടക്കിയതില്‍ ധൂര്‍ത്തും അഴിമതിയുമുണ്ടെന്നാണ് സുരേന്ദ്രന്റെ ആരോപണം.


സംസ്ഥാനം പെന്‍ഷന്‍ ഉള്‍പ്പെടെ നല്‍കാന്‍ ബുദ്ധിമുട്ടുമ്പോഴാണ് ഇത്തരത്തില്‍ വന്‍ തുകകള്‍ ഒരു വശത്ത് ഭരണത്തിലിരിക്കുന്നവര്‍ മൂലം നഷ്ടപ്പെടുത്തുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.


 

Tags : KK Shylaja 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ