General News

ഉത്തരകൊറിയയുടെ മിസൈല്‍ വിക്ഷേപത്തിനിടെ തകര്‍ന്നു, നഗരം ചാമ്പലായി

Sat, Jan 06, 2018

Arabianewspaper 478
ഉത്തരകൊറിയയുടെ മിസൈല്‍ വിക്ഷേപത്തിനിടെ തകര്‍ന്നു, നഗരം ചാമ്പലായി

മിസൈല്‍ പരീക്ഷണത്തിനിടെ ഉത്തര കൊറിയ തങ്ങളുടെ സ്വന്തം നഗരം അബദ്ധത്തില്‍ കത്തിച്ചാമ്പലാക്കിയതായി റിപ്പോര്‍ട്ടുകള്‍. വിക്ഷേപണത്തിനു തൊട്ടു പിന്നാലെ മിസൈല്‍ തകര്‍ന്നു വീഴുകയായിരുന്നു. ഹാവ് സോങ് -12 എന്ന മദ്ധ്യ ദൂര ബലിസ്റ്റിക് മിസൈലാണ് തകര്‍ന്നു വീണത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28 നാണ് സംഭവം.


മിസൈല്‍ പരീക്ഷണം പരാജയമായിരുന്നുവെന്ന് അന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ കാണിക്കുന്നത് ടോക്‌ചോന്‍ എന്ന നഗരം ചാമ്പലായി എന്നാണ്. ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോംഗ്യാംഗില്‍ നിന്നും 90 മൈല്‍ അകലെയാണ് ഈ ഗനരം. രണ്ടു ലക്ഷം പേര്‍ താമസിക്കുന്ന നഗരത്തിന്റെ പാതി ഭാഗം കത്തി ചാമ്പലായതായാണ് ഉപഗ്രഹ ചിത്രങ്ങള്‍ കാണിക്കുന്നത്.


നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ദി ഡിപ്ലോമാറ്റ് എന്ന മാസികയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ 28 നു മുമ്പുള്ള ഉപഗ്രഹ ചിത്രവും, ഇതിനു ശേഷവുമുള്ള ചിത്രങ്ങള്‍ പരിശോധിച്ചാണ് ഇവര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.


പുക് ചാക് വ്യോമതാവളത്തില്‍ നിന്നും കുതിച്ചുയര്‍ന്ന മിസൈല്‍ 38 കിലോമീറ്ററുകള്‍ പറന്നുവെങ്കിലും ഉടനെ നിലംപതിക്കുകയായിരുന്നു. മിസൈലിന്റെ ആദ്യ ഘട്ടം പ്രവര്‍ത്തന രഹിതമായി. ദ്രാവക ഇന്ധനമുള്ള ഇവ തകര്‍ന്നു നിലംപതിച്ചാല്‍ വന്‍ സ്‌ഫോടനമാണ് ഉണ്ടാകുക.


മിസൈല്‍ തകര്‍ന്ന് ആരെങ്കിലും മരിച്ചതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ഉത്തര കൊറിയയില്‍ സ്വകാര്യ മാധ്യമങ്ങളോ സോഷ്യല്‍ മീഡിയയോ ഇല്ലാത്തതിനാല്‍ ഇത്തരം സംഭവങ്ങള്‍ പുറം ലോകം അറിയാറില്ല. ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങളെ തുടര്‍ന്ന് യുഎന്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Tags : North Korea 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ