General News

കുറ്റിപ്പുറത്ത് കുഴി ബോംബുകള്‍ കണ്ടെത്തി, മാവോയിസ്റ്റ് ബന്ധം അന്വേഷിക്കും

Sat, Jan 06, 2018

Arabianewspaper 406
കുറ്റിപ്പുറത്ത് കുഴി ബോംബുകള്‍ ,  മാവോയിസ്റ്റ് ബന്ധം അന്വേഷിക്കും

പട്ടാളം ഉപയോഗിക്കുന്ന തരത്തിലുള്ള ഉഗ്ര ശേഷി.യുള്ള കുഴിബോംബുകള്‍ കുറ്റിപ്പുറത്ത് കണ്ടെത്തിയത് പോലീസിനെ കുഴയ്ക്കുന്നു. ഇതാദ്യമായാണ് കേരളത്തില്‍ കുഴി ബോംബുകള്‍ കണ്ടെത്തുന്നത്.


ബീഹാറിലും ഛത്തീസ് ഗഡിലുമാണ് ഇത്തരം കുഴി ബോംബുകള്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നത്. മാവോയിസ്റ്റുകളുടെ കൈകളില്‍ ഇവയുണ്ട്. ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്ന് ഇവര്‍ ലഭിക്കുന്നതാണ് കുഴി ബോംബുകള്‍. ബോസ്‌നിയ പോലുള്ള ആഭ്യന്തര കുഴപ്പം ഉള്ള ഇടങ്ങളിലാണ് ഇത്തരം കുഴിബോംബുകള്‍ വ്യാപകമായി ഉപയോഗിക്കുന്നത്.


ഇത്തരം കുഴി ബോംബുകള്‍ സൈനിക - അര്‍ദ്ധ സൈനിക, പോലീസ് പട്രോളിംഗ് സംഘങ്ങളെ ലക്ഷ്യമിട്ട് മാവോയിസ്റ്റ് ശക്തി കേന്ദ്രങ്ങളില്‍ കുഴിച്ചിടുകയാണ് പതിവ്. ഇതിനു മേലെ വാഹനം കയറി ഇറങ്ങിയാല്‍ 50 മീറ്റര്‍ ചുറ്റളവിലുള്ളവ കത്തി ചാമ്പലാകും,.


കുറ്റിപ്പുറം റെയില്‍ വേ മേല്‍പ്പാലത്തിന് അടിയില്‍ നിന്ന് ലഭിച്ച ഈ കുഴി ബോംബുകള്‍ അട്ടിമറിക്കായി കൊണ്ടു വന്നതാണോയെന്നും സംശയിക്കുന്നുണ്ട്. റെയില്‍ വേ മേല്‍പ്പാലത്തിനടിയില്‍ വന്‍ ആയുധ ശേഖരം സൂക്ഷിച്ചത് എന്തിനെന്നും ആരെന്നും വ്യക്തമല്ല.

Tags : Land mine 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ