General News

ലാലുവിന്റെ അനുയായികള്‍ ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി

Thu, Jan 04, 2018

Arabianewspaper 480
ലാലുവിന്റെ അനുയായികള്‍ ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി

കാലിത്തീറ്റ കുംഭ കോണ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ സിബിഐ ജഡ്ജിയെ ചിലര്‍ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കാലിത്തീറ്റകുംഭ കോണ കേസില്‍ ലാലുവിനെ കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.


എന്നാല്‍, ശിക്ഷ പിന്നീട് വിധിക്കുമെന്നാണ് പറഞ്ഞിരുന്നത്. ലാലുവിനെ കുറ്റക്കാരനാണെന്ന് വിധിച്ചതിനു പിന്നാലെ തന്നെ ലാലുവിന്റെ അനുയായികള്‍ ഭീഷണിപ്പെടുത്തിയതായി ജഡ്ജി ശിവ് പാല്‍ സിംഗ് വെളിപ്പെടുത്തി. ഭീഷണികളെ അതിജീവിച്ച് താന്‍ വിധി പറയുമെന്നും ജഡ്ജി പറഞ്ഞു.


തനിക്കെതിരെ വധഭീഷണി ഉയര്‍ന്നതായി ലാലുവിന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അതൊന്നും കാര്യമാക്കേണ്ടതില്ലെന്നായിരുന്നു ലാലുവിന്റെ മറുപടിയെന്നും ജഡ്ജി കോടതിയില്‍ വെളിപ്പെടുത്തിി.


ലാലുവിന് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി ജഡ്ജിയാണ് വിധി പറയുന്നത്.


950 കോടിയുടെ കാലിത്തീറ്റ കുംഭകോണ കേസില്‍ ആറു കേസുകളില്‍ ലാലു പ്രതിയാണ്. ആദ്യ കേസില്‍ അഞ്ചു വര്‍ഷത്തെ ശിക്ഷ ലഭിച്ച ലാലു ജാമ്യത്തിലാണ് ഇപ്പോള്‍ ഉള്ളത്. രണ്ടാമത്തെ കേസിലാണ് ഇപ്പോള്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ