General News

ആധാര്‍ വിവരങ്ങള്‍ 500 രൂപയ്ക്ക് വില്‍ക്കുന്നതായി ആരോപണം

Thu, Jan 04, 2018

Arabianewspaper 681
ആധാര്‍ വിവരങ്ങള്‍ 500 രൂപയ്ക്ക് വില്‍ക്കുന്നതായി ആരോപണം

രാജ്യത്തെ പൗരന്‍മാരുടെ വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ ആധാര്‍ ഡാറ്റകള്‍ 500 രൂപയ്ക്ക് വില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍,. വ്യക്തികളുടെ വിവരങ്ങള്‍ പുറത്തു വില്‍ക്കുന്നതായും ഇത് സ്വകാര്യതയുടെ ലംഘനമാണെന്നും വിമര്‍ശനം ഉയരുന്നു.


ആധാര്‍ വിവരങ്ങള്‍ ഹാക്ക് ചെയ്ത് പുറത്തു കടത്തുകയാണെന്നും മോഡി സര്‍ക്കാര്‍ ഇതിനെതിരെ ഒന്നും ചെയ്യുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ആധാറിലെ ഏല്ലാ വിവരങ്ങളും ഇതിനകം പുറത്ത് എത്തിയിട്ടുണ്ടെന്നും സര്‍ക്കാരിന് ഇതിന്റെ സാധ്യതകളുടെ പഴുതടയ്ക്കാന്‍ കഴിവില്ലെന്നും ഇത്രയും സുരക്ഷ ഭീഷണി ഉണ്ടായിട്ടും ബാങ്ക് അക്കൗണ്ട് മുതല്‍ എല്ലാ വിവരങ്ങളും ആധാരുമായി ബന്ധിപ്പിക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെ വാലെ ആരോപിച്ചു.


ദി ട്രിബ്യുണ്‍ എന്ന ദിനപത്രമാണ് 500 രൂപ നല്‍കിയില്‍ ആധാര്‍ വിവരങ്ങള്‍ പത്തു മിനിറ്റിനകം ആര്‍ക്കും ലഭിക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തത്. ആധാര്‍ വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്ന് നവംബറില്‍ യുഐഡിഐ പറഞ്ഞിരുന്നു. എന്നാല്‍, വാട്‌സ്ആപില്‍ ഒരു സെര്‍വീസ് പ്രൊവൈഡര്‍ക്ക് 500 രൂപ നല്‍കിയാല്‍ രാജ്യത്തെ 100 കോടി ജനങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ലഭിക്കുമെന്ന്ാണ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.


പെടീഎം വഴി 500 രൂപ നല്‍കിയപ്പോള്‍ 10 മിനിട്ടിനുള്ളില്‍ ഒരു ലോഗിന്‍ ഐഡിയും പാസ് വേര്‍ഡും നല്‍കിയെന്നും ഇതോടെ ആധാര്‍ നമ്പര്‍ നല്‍കിയാല്‍ ആ വ്യക്തിയുടെ എല്ലാ വിവരങ്ങളും ലഭ്യമാകുമെന്നുമാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്.


ആളുടെ പേര്, വിലാസം, പോസ്റ്റല്‍ കോഡ്, ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇമെയില്‍ എന്നിവയെല്ലാം ലഭ്യമാകും. 400 രൂപ കൂടി നല്‍കിയാല്‍ ആധാര്‍ നമ്പര്‍ എന്റര്‍ ചെയ്ത് കാര്‍ഡിന്റെ പ്രിന്റ് എടുക്കാനും കഴിയുമെന്നും പത്രം പറയുന്നു.


എന്നാല്‍, ചണ്ഡീഗഡിലെ യൂണിക് ഐഡന്റിഫികേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ അഢീഷണല്‍ ഡയറക്ടര്‍ ജനറല്‍ സന്‍ജയ് ജിന്‍ഡാല്‍ പറയുന്നത് യുഐഡിഎഐയുടെ ഒഫീഷ്യല്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യാന്‍ അനുവാദമുള്ളത് തനിക്ക് ഡയറക്ടര്‍ ജനറലിനും മാത്രമാണെന്നും മറ്റാരെങ്കിലും ഇതില്‍ കയറുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നും ജിന്‍ഡാല്‍ പറയുന്നു.


എന്നാല്‍. ആറുമാസം മുമ്പാണ് ഈ റാക്കറ്റ് ശക്തമായതെന്നും ഒരു ലക്ഷത്തോളം വരുന്ന ഏജന്റുകള്‍ നിയമ വിരുദ്ധമായി ഡാറ്റ ലീക്ക് ചെയ്ത് നല്‍കുന്നുണ്ടെന്നാണ് പത്രം പറയുന്നത്.


വിവരസാങ്കേതിക മന്ത്രാലയമാണ് ഇവരെ ആധാര്‍ ആവശ്യങ്ങള്‍ക്കായി താല്‍ക്കാലികമായി നിയമിച്ചിരുന്നത്. ഇവര്‍ക്ക് പോര്‍ട്ടലില്‍ അക്‌സസ് ചെയ്യാന്‍ കഴിയുമാിരുന്നു. എന്നാല്‍,. ഈ ജോലി പോസ്റ്റ് ഓഫീസുകളേയും ചുമതലപ്പെടുത്തിയ ബാങ്കുകളേയും ഏല്‍പ്പിച്ചതോടെ മൂ്‌നു ലക്ഷത്തോളം വരുന്ന പഴയ താല്‍ക്കാലിക ജോലിക്കര്‍ക്ക് തൊഴില്‍ നഷ്ടമായി. ഇവരാണ് ഡാറ്റ അക്‌സസ് ഉപയോഗിച്ച് ദുരുപയോഗം ചെയ്യുന്നതെന്ന് പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു.


 


 

Tags : Aadhar 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ