General News

കണ്ണൂരിലെ ആര്‍എസ്എസ് നേതാക്കള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി

Thu, Jan 04, 2018

Arabianewspaper 618
കണ്ണൂരിലെ ആര്‍എസ്എസ് നേതാക്കള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ ആര്‍എസ്എസ് നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടമായി ചര്‍ച്ച നടത്തി. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് പതിനാല് പ്രവര്‍ത്തകരെ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നഷ്ടപ്പെട്ടെന്നും സിപിഎം ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നുവെന്നും ആരോപിച്ച് അടുത്തിടെ ബിജെപി ജനരക്ഷായാത്ര നടത്തിയിരുന്നു.


കണ്ണൂര്‍ ജില്ലയിലെ പ്രധാന ആര്‍എസ്എസ് നേതാക്കള്‍ മോഡയെ കാണാന്‍ എത്തിയിരുന്നു. ഭരണത്തിന്റെ പിന്‍ബലത്തില്‍ സിപിഎം തങ്ങളുടെ പ്രവര്‍ത്തകരെ കൊന്നൊടുക്കുകയാണെന്ന് ഇവര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.


കണ്ണൂരില്‍ രാഷ്ട്രീയ പ്രവര്‍ത്തനം സാധ്യമല്ലെന്നും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവിക്കാന്‍ സാധിക്കുന്നില്ലെന്നും ഇവര്‍ മോഡിയെ ധരിപ്പിച്ചു. സിപിഎം ഭീകരതയില്‍ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെമ്മ് കാണിച്ച് കണ്ണൂര്‍ ജില്ലയിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.


ഇതിനെ തുടര്‍ന്ന് പ്രധാനമന്ത്രി ഇവരെ ഡെല്‍ഹിക്ക് വിളിപ്പിക്കുകയായിരുന്നു. ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി, അഡ്വ. ജയപ്രകാസ്, അഡ്വ. കെ കെ ബല്‍റാം, സുരേഷ് ബാബു എന്നിവരാണ് മോഡിയെ സന്ദര്‍ശിച്ചത്.


 

Tags : RSS 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ