General News
മുത്തലാഖ് ബില്‍ സെലക്ട് കമ്മറ്റിക്ക് വിടാന്‍ സമ്മതിച്ചേക്കും
Thu, Jan 04, 2018


ലോക് സഭയില്‍ പാസാക്കിയ മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസാക്കുന്നതില്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടുന്നു. ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ മറ്റ് പാര്‍ട്ടികളുടെ പിന്തുണ അനിവാര്യമാണ്. എന്നാല്‍, ലോക്സഭയില്‍ അനുകൂല നിലപാട് എടുത്ത കോണ്‍ഗ്രസ് രാജ്യസഭയില്‍ ഭേദഗതികളോടെ പാസാക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഇതിനെ തുടര്‍ന്ന് സെലക്ട് കമ്മറ്റിക്ക് വിടാന്‍ സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതായാണ് സൂചന. മുത്തലാഖ് ചൊല്ലി പൊടുന്നനെ ബന്ധം പിരിയുന്ന കേസുകളില്‍ ഭര്‍ത്താവിനെതിരെ ക്രമിനല്‍ കേസ് എടുക്കുന്നതിന് നിര്‍ദ്ദേശിക്കുന്നതാണ് നിയമം.
കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ബിജെപിയെ അനുകൂലിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ബില്‍ സെലക്ട് കമ്മറ്റിയുടെ പരിഗണനയ്ക്ക് വിടാന്‍ നിര്‍ദ്ദേശിച്ചു. ഇതോടയാണ് സര്‍ക്കാര്‍ വഴങ്ങിയത്.
കോണ്‍ഗ്രസിന്റെ ആനന്ദ് ശര്‍മയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ സുഖേന്ദു റോയിയും സഭയില്‍ ഇത് സംബന്ധിച്ച് പ്രമേയം അവതരിപ്പിച്ചു.
നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പിനെ വിമര്‍ശിച്ചു. പുരോഗമനപരമായ ബില്ലിനെ പ്രതിപക്ഷം എതിര്‍ക്കുകയാണെന്നും ലോക്സഭയില്‍ പിന്തുണച്ചവര്‍ ഇപ്പോള്‍ ഇത്തരത്തില്‍ പെരുമാറുന്നതെന്ന് രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.,
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- അപകടത്തില്‍പ്പെട്ട വയോധികയെ ആരും തിരിഞ്ഞു നോക്കിയില്ല
- കമ്മാര സംഭവത്തിലെ ദിലീപിന്റെ വിവിധ ലുക്കുകള്‍
- എന്‍സിസിയെക്കുറിച്ച് അറിയില്ല, രാഹുലിന് വിമര്‍ശനം
- അഷറഫിന്റെ ജീവിതം സിനിമയാകുന്നു, മമ്മൂട്ടി നായകന്
- വത്തക്കകളുമായി പ്രതിഷേധം ശക്തം
- പാലക്കാട് വരള്‍ച്ച രൂക്ഷം, കിണറുകള്‍ വറ്റിവരണ്ടു
- കൊല്‍ക്കത്തയിലെ ഖനി കമ്പനി ബാങ്കുകളില്‍ നിന്നും തട്ടിയെടുത്തത് 11,000 കോടി
- കളി കാര്യമായി -ഇന്ദ്രന്‍സ്
- കലാഭവന്‍ മണി ഓര്‍മയായിട്ട് രണ്ടു വര്‍ഷം
- പോരിനൊടുവില്‍ ലിയോണ്‍ മാപ്പു പറഞ്ഞു

Latest News Tags
Advertisment