General News

അതിര്‍ത്തിയില്‍ ബിഎസ്എഫ് തിരിച്ചടിച്ചു, 15 പാക് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

Thu, Jan 04, 2018

Arabianewspaper 524
അതിര്‍ത്തിയില്‍ ബിഎസ്എഫ് തിരിച്ചടിച്ചു, 15 പാക് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ബിഎസ്എഫ് ജവാനെ വകവരുത്തിയ സംഭവത്തില്‍ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. രാജ്യാന്തര അതിര്‍ത്തിയില്‍ പാക് റെയ്‌ഞ്ചേഴ്‌സ് പോസ്റ്റുകള്‍ക്കെതിരെയാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്.


ഇന്ത്യയുടെ ബിഎസ്എഫ് ജവാന്‍ ആര്‍ പി ഹസാരയ്ക്ക് പരിക്കേറ്റിരുന്നു ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. പട്രോളിംഗിന് ഇറങ്ങിയ ബിഎസ്എഫ് ജവാന്‍മാര്‍ക്കു നേര്‍ക്ക് പ്രകോപനമില്ലാതെ പാക് റെയ്‌ഞ്ചേഴ്‌സ് ആക്രമണം അഴിച്ചു വിടുകയായിരുന്നു.


ജമ്മു കാശ്മീരിലെ സാംബ സെക്ടറിലാണ് ബുധനാഴ്ച വൈകീട്ട് നാലുമണിക്ക് ആക്രമണം ഉണ്ടായത്. ഇതിനെ തുടര്‍ന്ന് ഇന്ത്യ പ്രത്യാക്രമണം ശക്തമാക്കി. അതിര്‍ത്തിയിലെ പാക് സൈന്യത്തിന്റെ ഉപകരണങ്ങളും ഇന്ത്യ നശിപ്പിച്ചു. സൗരോര്‍ജ്ജ വിളക്കുകള്‍ പാനലുകള്‍ എന്നിവയും ആക്രമണത്തില്‍ നശിച്ചു,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ