General News

അമേരിക്ക പുതിയ എണ്ണ രാജാവ്

Thu, Jan 04, 2018

Arabianewspaper 499
അമേരിക്ക പുതിയ എണ്ണ രാജാവ്
ഗള്‍ഫ് രാജ്യങ്ങളെ കടത്തി വെട്ടി അമേരിക്ക ക്രൂഡോയില്‍ ഉത്പാദനത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചു,. ഈ വര്‍ഷത്തോടെ ലോകത്തിലെ ഏണ്ണ രാജാവ് എന്ന ബഹുമതി യുഎസിന് ലഭിക്കും,.

ക്രൂഡോയില്‍ ഉത്പാദനത്തില്‍ പത്തു ശതമാനത്തിന്റെ വളര്‍ച്ചയാണ് യുഎസ് നേടിയിരിക്കുന്നത്. 11 ദശലക്ഷം ബാരലാണ് പ്രതിദിനം യുഎസ് ഉത്പാദിപ്പിക്കുന്നത്.

യുഎസ് ഉത്പാദിപ്പിക്കുന്ന വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ( ഡബ്ല്യുടിഐ) എന്ന ഷെയില്‍ ക്രൂഡോയിലാണ്. സൗദി, റഷ്യ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് യുഎസിന്റെ മുന്നേറ്റം.

ഇതാദ്യമായാണ് യുഎസ് ക്രൂഡോയില്‍ ഉത്പാദനത്തില്‍ ലോകത്ത് ഒന്നാം നമ്പര്‍ ആകുന്നത്. യുഎസ് ക്രൂഡോയില്‍ രംഗത്ത് എത്തിയതോടയാണ് ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായിരുന്നു യുഎസ്. ക്രൂഡോയില്‍ ഇറക്കു മതി കുറഞ്ഞു വരികയും അടുത്തിടെ യുഎസ് എണ്ണ കയറ്റുമതി ആരംഭിക്കുകയും ചെയ്തിരുന്നു.

ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ സൗദി ഉള്‍പ്പെടുന്ന ഒപെക് എണ്ണ ഉത്പാദന രാജ്യങ്ങളില്‍ നിന്നാണ് ക്രൂഡോയില്‍ ഇറക്കു മതി ചെയ്തിരുന്നത്. എന്നാല്‍, വിലയില്‍ കുറവുള്ള യുഎസ് ഷെയില്‍ ഓയില്‍ ഇന്ത്യ അടുത്തിടെ വാങ്ങിത്തുടങ്ങിയിരുന്നു.

ലോകത്തിലെ ഊര്‍ജ്ജ ഉറവിട കേന്ദ്രമായി യുഎസ് ഉടന്‍ മാറുമെന്നാണ് ഗവേഷക സ്ഥാപനങ്ങളുടെ പ്രവചനം. സൗദി ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ കടലിനടിയിലെ എണ്ണക്കിണറുകളില്‍ നിന്നും ക്രൂഡോയില്‍ ഖനനം ചെയ്യുമ്പോള്‍ യുഎസ് പാറയിടുക്കളില്‍ നിന്നുമാണ് ഷെയില്‍ ഓയില്‍ ഖനനം ചെയ്യുന്നത്. യുഎസിലെ ടെക്‌സാസ്, ഡെക്കോട്ട തുടങ്ങിയ ഇടങ്ങളിലാണ് എണ്ണ ഖനനം.
Tags : US  Crude oil 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ